വരുമാനവും പോഷകാഹാരവും; സംസ്ഥാനത്ത് 6,073 വാർഡുകളിൽ കുടുംബശ്രീയുടെ ശീതകാല പച്ചക്കറി കൃഷി

winter-farm-kudumbashree

പ്രാദേശികതലത്തില്‍ ശീതകാല പച്ചക്കറികൃഷിയ്ക്ക് പ്രോത്സാഹനം നല്‍കുന്നതിനൊപ്പം കര്‍ഷകരുടെ വരുമാന വര്‍ധനവും പോഷകാഹാര ലഭ്യതയും ലക്ഷ്യമിട്ട് 6,073 വാര്‍ഡുകളില്‍ കുടുംബശ്രീയുടെ ശീതകാല പച്ചക്കറികൃഷി. ‘ഹരിതസമൃദ്ധി’ ശീതകാല പച്ചക്കറികൃഷി കാമ്പയിനിൻ്റെ ഭാഗമായി എല്ലാ ജില്ലകളിലും കൃഷിയുണ്ട്. 1981.04 ഹെക്ടറിലാണ് കുടുംബശ്രീ കൃഷിയിറക്കിയത്.

ക്യാരറ്റ്, മുള്ളങ്കി, കോളി ഫ്‌ളവര്‍, കാബേജ് തുടങ്ങിയ ശീതകാല വിളകള്‍ക്കൊപ്പം വിവിധ വെള്ളരിവര്‍ഗങ്ങള്‍, പയര്‍, വെണ്ട, തക്കാളി, വഴുതന, ചീര, മുളക്, തണ്ണിമത്തന്‍ എന്നിവയും കൃഷി ചെയ്യുന്നു. കൃഷിഭവനുകള്‍ മുഖേനയാണ് പച്ചക്കറി തൈകള്‍ ലഭ്യമാക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച കാമ്പയിന്‍ ജനുവരി വരെയുണ്ടാകും. നിലവില്‍ 14,977 വനിതാ കര്‍ഷകസംഘങ്ങളിലായി 68,474 പേര്‍ ശീതകാല പച്ചക്കറി കൃഷിയിൽ സജീവമാണ്.

Read Also: ക്ഷേമ പെൻഷൻ തട്ടിപ്പ്: വകുപ്പുതല നടപടികൾ ഉടൻ; പെൻഷൻകാരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് കൈമാറും

നടീല്‍ മുതല്‍ വിളവെടുപ്പുവരെയുള്ള വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ എല്ലാ പരിശീലനങ്ങളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നു. ഇതുവരെ 152 ബ്ലോക്കുകളിലായി 5,631 പരിശീലന പരിപാടികളാണ് സംഘടിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണവും ലഭിക്കുന്നുണ്ട്. വിപണി ലഭ്യത ഉറപ്പുവരുത്തുന്നതിനായി കാര്‍ഷികോല്‍പന്നങ്ങള്‍ കുടുംബശ്രീയുടെ തന്നെ നാട്ടുചന്ത, അഗ്രി കിയോസ്‌കുകള്‍, വിവിധ മേളകള്‍ എന്നിവയിലൂടെയാകും വിറ്റഴിക്കുക. ഉപഭോക്താക്കള്‍ക്ക് നേരിട്ടും വിപണനം നടത്താം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here