ചൂരല്‍മല മുണ്ടക്കൈ ദുരന്തം നേരിടുന്ന വയനാടിന് കൈത്താങ്ങേകാന്‍ കുടുംബശ്രീയുടെ ഞങ്ങളുമുണ്ട് കൂടെ പ്രത്യേക ക്യാംപെയ്ന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുകയാണ് ‘ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിന്റെ ലക്ഷ്യം.
സംസ്ഥാനത്തെ എല്ലാ കുടുംബശ്രീ അംഗങ്ങളും ഇതിന്‍റെ ഭാഗമാകും. ആഗസ്റ്റ് 10, 11 തീയതികളില്‍ പ്രത്യേക അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ് യോഗങ്ങള്‍ ചേരും. സമാഹരിച്ച തുക ഏറ്റുവാങ്ങി അതാത് ജില്ലാ മിഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. തുടര്‍ന്ന് കുടുംബശ്രീ സംസ്ഥാന മിഷന്റെ അക്കൗണ്ടിലേക്ക് ജില്ലാ മിഷനുകള്‍ തുക കൈമാറും.
ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ വിവിധ പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീ ഇടപെടുന്നു. ശുചീകരണം, ഭക്ഷണശാലകളിലെ സഹായം, ദുരിതബാധിതരുടെ മാനസികാരോഗ്യം ഉറപ്പുവരുത്തുന്നതിനാവശ്യമായ കൗണ്‍സിലിംഗ് സേവനങ്ങള്‍, ഹെല്‍പ് ഡെസ്‌ക്, മറ്റ് സേവനങ്ങള്‍ എന്നിവയിലെല്ലാം കുടുംബശ്രീ അംഗങ്ങള്‍ മുന്‍നിരയിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here