പത്തനംതിട്ടയില്‍ ഹിറ്റായി കുടുംബശ്രീയുടെ ഓണവിപണി; നേടിയത് 68 ലക്ഷം രൂപ

Kudumbasree

പത്തനംതിട്ടയില്‍ 68 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ഓണവിപണി സമ്മാനിച്ചത്. ഓണത്തോടനുബന്ധിച്ച് നടത്തിയ ബന്ദിപ്പൂക്കളുടേയും പച്ചക്കറിയുടേയും കൃഷിയാണ് ഐശ്വര്യം നിറഞ്ഞ ഓണം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഒരുക്കിയത്. ഓണവിപണിയില്‍ കുടുംബശ്രീ വലിയ ചലനമാണ് ഈ വര്‍ഷം സൃഷ്ടിച്ചത്.

ALSO READ:ചെറുധാന്യങ്ങളെ ആഹാരരീതിയുടെ ഭാഗമാക്കുക, കൃഷി വകുപ്പിന്റെ മില്ലറ്റ് കഫേകൾ ഇനി തിരുവനന്തപുരത്തും

പത്തനംതിട്ടയില്‍ നടന്ന സംസ്ഥാന വിപണന മേളയില്‍ നിന്ന് മാത്രം 18.54 ലക്ഷം രൂപയാണ് കുടുംബശ്രീക്ക് ലഭിച്ചത്. സംസ്ഥാന വിപണനമേളയോടൊപ്പം ജില്ലയിലെ 58 സി.ഡി.എസുകളിലായി ഓണച്ചന്തകളും ആരംഭിച്ചിരുന്നു. ഒരു പഞ്ചായത്തില്‍ രണ്ട് ഓണച്ചന്തകളും നഗരസഭകളില്‍ നാല് ഓണച്ചന്തകളുമാണ് ഉണ്ടായിരുന്നത്. ഇതെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കൈനിറയെ പണം നല്‍കി.

ALSO READ:മൊബൈൽ കടയിൽ മൂന്നംഗ സംഘത്തിന്റെ ആക്രമണം, വനിതാ ജീവനക്കാരി അടക്കം രണ്ട് പേർക്ക് പരിക്ക്

ഓണക്കാലത്ത് പത്തനംതിട്ടയില്‍ കാര്‍ഷിക രംഗത്തെ വിപ്ലവം കൂടിയാണ് കുടുംബശ്രീ സൃഷ്ടിച്ചത്. കുടുംബശ്രീയുടെ വിജയം സാധാരണക്കാരുടെ വിജയമാണ്, അതുതന്നെയാണ് ഇരുപത്തിയഞ്ചാം വാര്‍ഷികത്തില്‍ കുടുംബശ്രീ സമൂഹത്തിന് നല്‍കുന്ന സന്ദേശവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News