‘വയനാടിനൊരു കൈത്താങ്ങ്, ഞങ്ങളുമുണ്ട് കൂടെ’; ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ കുടുംബശ്രീ സമാഹരിച്ചത് 1.59 കോടി

Kudumbasree

കണ്ണൂർ: ‘വയനാടിനൊരു കൈത്താങ്ങ് ഞങ്ങളുമുണ്ട് കൂടെ’ ക്യാമ്പയിനിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ സമാഹരിച്ചത് 1.59 കോടി രൂപ. സിഡിഎസ് ചെയർപേഴ്‌സൺമാരിൽനിന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ ടി ടി സുരേന്ദ്രൻ തുക സ്വീകരിച്ചു.

Also Read; ആക്രി ശേഖരിച്ചും ചലഞ്ചുകള്‍ നടത്തിയും വയനാടിനായി ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ കൈത്താങ്ങ്

ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ 81 സിഡിഎസുകൾ, 20,990 അയൽക്കൂട്ടങ്ങൾ, 137 ഓക്സിലറി ഗ്രൂപ്പുകൾ, കുടുംബശ്രീ സംരംഭങ്ങൾ, കൺസോർഷ്യം, മിഷൻ ജീവനക്കാർ എന്നിവ വഴിയാണ് തുക സമാഹരിച്ചത്. ജില്ലാ മിഷനിൽ ലഭിച്ച തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി സംസ്ഥാന കുടുംബശ്രീ മിഷന് കൈമാറുമെന്ന് ജില്ലാ മിഷൻ കോ ഓഡിനേറ്റർ പറഞ്ഞു. ജില്ല യിൽനിന്നുള്ള രണ്ടാമത്തെ ഗഡു ഈ മാസം 19-ന് കൈമാറും.

Also Read; ‘മഞ്ഞയിൽ മുങ്ങിയ പതാക, ചിഹ്നം വാകപ്പൂവ്?’ ; പാർട്ടിക്കൊടി പുറത്തിറക്കാനൊരുങ്ങി ഇളയ ദളപതി വിജയ്

CMDRF, Wayanad Landslide, Kannur, Kudumbashree, Kerala News, Kannur News, Rebuild Wayanad

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News