വയനാട് ദുരിതബാധിതർക്ക് കരുത്തായി കുടുംബശ്രീ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20,07,05,682 കോടി രൂപ സംഭാവന നൽകി. സംസ്ഥാനത്തെ കുടുംബശ്രീ അംഗങ്ങളും ജീവനക്കാരും ആദ്യഘട്ടമായി സമാഹരിച്ച തുകയാണ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറിയത്.
ALSO READ: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കെതിരെ വീണ്ടും കേസ്
‘ഞങ്ങളുമുണ്ട് കൂടെ’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് ശേഖരണം കുടുംബശ്രീ തുടരുകയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ്, സ്ഥാനമൊഴിയുന്ന കുടുംബശ്രീ എക്സി. ഡയറക്ടർ ജാഫർ മാലിക്, എക്സി. ഡയറക്ടർ എ ഗീത തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയന് സംഭാവന കൈമാറിയ ചടങ്ങിൽ പങ്കെടുത്തു.
ALSO READ: അനധികൃത സ്വത്ത് സമ്പാദനക്കേസ്; കോടതി വിധി അംഗീകരിക്കുമെന്ന് ഡികെ ശിവകുമാർ
സംഭാവന നൽകിയ കുടുംബശ്രീയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് രംഗത്ത് വന്നു. മനുഷ്യസ്നേഹത്തിന്റെ മഹത്തായ ചരിത്രമെഴുത്തുന്നതാണ് ഈ ക്യാമ്പയിനെന്നും ഇതിൽ പങ്കാളികളായ മുഴുവൻ അയൽക്കൂട്ട , ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയും ജീവനക്കാരേയും ഹൃദയപൂർവ്വം അഭിവാദ്യം ചെയ്യുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here