രജത ജൂബിലി: കുടുംബശ്രീയുടെ വളർച്ചയും വികാസവും സംബന്ധിച്ച ചരിത്രം ഒപ്പിയെടുക്കാൻ പ്രവർത്തകർ

ചരിത്രം രചിക്കാൻ കുടുംബശ്രീപ്രവർത്തകർ. കേരളത്തിലെ സ്ത്രീകൾക്ക് കരുത്ത് പകരുന്നതിൽ പ്രധാന പങ്ക് വഹിച്ച കാൽനൂറ്റാണ്ട്‌ പിന്നിട്ട അവസരത്തിലാണ് കുടുംബശ്രീയുടെ ചരിത്രം താളുകളിലാക്കാൻ പ്രവർത്തകർ തയ്യാറെടുക്കുന്നത്.

‘രചന’ എന്ന പരിപാടിയിലൂടെ കുടുംബശ്രീ ലക്ഷ്യമിടുന്നത്‌ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെയും കുടുംബശ്രീയുടെ വളർച്ചയും വികാസവും സംബന്ധിച്ച ചരിത്രം ഒപ്പിയെടുക്കുക എന്നതിനാണ്.

ALSO READ: അഞ്ചാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേള മൂന്നാം ദിവസത്തിലേക്ക്

ഓരോ പ്രദേശത്തെ സ്ഥാപനത്തിലും ചരിത്രവിവരങ്ങൾ തയ്യാറാക്കുന്നത് കുടുംബശ്രീയുടെ തുടക്കംമുതലുള്ള പ്രവർത്തകർ ചേർന്നായിരിക്കും. രേഖപ്പെടുത്താൻ പോവുന്നത് കഴിഞ്ഞ 25 വർഷംകൊണ്ട് സാമ്പത്തികവും സാമൂഹികവും സാംസ്കാരികവുമായ പിന്നാക്ക അവസ്ഥയിൽനിന്ന് കേരളീയ സ്ത്രീസമൂഹം കൈവരിച്ച മുന്നേറ്റത്തിന്റെ ചരിത്രമാണ്. ‘രചന’യിൽ കാൽനൂറ്റാണ്ടു മുമ്പുള്ള കേരളത്തിലെ കുടുംബസാമൂഹ്യ പശ്ചാത്തലത്തോടൊപ്പം ആ കാലത്ത് സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം എങ്ങനെയായിരുന്നുവെന്നും സ്ത്രീകൾ എങ്ങനെയെല്ലാമാണ് കുടുംബശ്രീ പ്രവർത്തനത്തിലൂടെ മുന്നോട്ടുപോയത് എന്നും രേഖപ്പെടുത്തും.

പ്രത്യേക കമ്മിറ്റികൾ രൂപകരിച്ചിട്ടുണ്ട്. സിഡിഎസുകളിൽ അക്കാദമി കമ്മിറ്റി, രചന കമ്മിറ്റി തുടങ്ങിയ കമ്മിറ്റികളിലൂടെ ഒരുക്കങ്ങൾ പൂർത്തിയാക്കി. വിവരങ്ങൾ ശേഖരിച്ചത് ആദ്യകാല സിഡിഎസ് ഭാരവാഹികളെ ഇന്റർവ്യൂ ചെയ്തും പഞ്ചായത്ത് വികസനരേഖ, സീരീസ് രജിസ്റ്ററുകൾ എന്നിവ പരിശോധിച്ചുമാണ്. തൃശൂർ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചരിത്രരചന പൂർത്തിയായി. സംസ്ഥാനതലത്തിൽ എല്ലാ സിഡിഎസുകളിൽ നിന്നുമുള്ള പുസ്തകങ്ങൾ ഫെബ്രുവരി അവസാനവാരം പ്രകാശനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News