അഭിമാനനേട്ടവുമായി കുടുംബശ്രീയുടെ കൊച്ചി സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേള

അഭിമാനനേട്ടവുമായി കുടുംബശ്രീയുടെ കൊച്ചി സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേള.11.84 കോടി രൂപയാണ് കൊച്ചി സരസ് ഉല്‍പന്ന പ്രദര്‍ശന വിപണന മേളയിലെ ആകെ വിറ്റുവരവ്. മന്ത്രി എം ബി രാജേഷ് പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിൽ ഇക്കാര്യം വ്യക്തമാക്കി. ഉല്‍പന്ന വിപണനം വഴി 10,45,34,130 രൂപയും ഫുഡ് കോര്‍ട്ടു വഴി 1,39,20,816 രൂപയും വരുമാനം ലഭിച്ചുവെന്നും മേളയില്‍ പങ്കെടുത്ത അഞ്ഞൂറിലേറെ സംരംഭകര്‍ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക എന്നും മന്ത്രി കുറിച്ചു.

ALSO READ: വയനാട്ടിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ എറണാകുളം ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മേള സംഘടിപ്പിച്ചത്. ഇക്കുറി ഫുഡ് കോര്‍ട്ടിലേക്കാവശ്യമായ മുഴുവന്‍ കോഴിയിറച്ചിയും വിതരണം ചെയ്തത് കുടുംബശ്രീ കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍ വഴിയാണെന്ന വിവരവും മന്ത്രി വ്യക്തമാക്കി.ദേശീയ സരസ് മേളയോടനുബന്ധിച്ച് കുടുംബശ്രീ രണ്ട് ലോകറെക്കോഡുകൾ സ്വന്തമാക്കിയ സന്തോഷവും മന്ത്രി പങ്കുവെച്ചു. എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു.

ALSO READ: ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജന ചർച്ച; ബീഹാറിൽ കോൺഗ്രസും ആർജെഡിയും തമ്മിൽ ധാരണയായില്ല

മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ്

കുടുംബശ്രീയുടെ കൊച്ചി വീരഗാഥ കൂടി അഭിമാനപൂർവ്വം പങ്കുവെക്കട്ടെ. കൊച്ചി സരസ് ഉല്പന്ന പ്രദര്ശന വിപണന മേളയിലെ ആകെ വിറ്റുവരവ് 11.84 കോടി രൂപയാണ്. ഉല്പന്ന വിപണനം വഴി 10,45,34,130 രൂപയും ഫുഡ് കോര്ട്ടു വഴി 1,39,20,816 രൂപയും വരുമാനം ലഭിച്ചു. മേളയില് പങ്കെടുത്ത അഞ്ഞൂറിലേറെ സംരംഭകര്ക്കാണ് ഈ വരുമാനമത്രയും ലഭിക്കുക. ഡിസംബര് 21 മുതല് ജനുവരി രണ്ടു വരെ എറണാകുളം ജവഹര്ലാല് നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മേള സംഘടിപ്പിച്ചത്. എല്ലാ കുടുംബശ്രീ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
ഇക്കുറി ഫുഡ് കോര്ട്ടിലേക്കാവശ്യമായ മുഴുവന് കോഴിയിറച്ചിയും വിതരണം ചെയ്തത് കുടുംബശ്രീ കേരള ചിക്കന് ഔട്ട്ലെറ്റുകള് വഴിയാണ്. ആകെ 4817 കിലോ ചിക്കന് വിതരണം ചെയ്ത ഇനത്തിൽ അഞ്ചര ലക്ഷത്തിലേറെ രൂപയാണ് വരുമാനം.
പതിമൂന്നു നാള് നീണ്ട ദേശീയ സരസ് മേളയോടനുബന്ധിച്ച് കുടുംബശ്രീ രണ്ട് ലോകറെക്കോഡുകളും സ്വന്തമാക്കി. പട്ടികവര്ഗ വിഭാഗത്തില്പെട്ട വനിതകള് ചേര്ന്ന് ചെറുധാന്യങ്ങള് കൊണ്ട് ഏറ്റവും കൂടുതല് വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങള് തയ്യാറാക്കിയതിനുള്ള ബെസ്റ്റ് ഇന്ഡ്യാ ലോക റെക്കോഡും, 504 വനിതകളെ അണിനിരത്തി അവതരിപ്പിച്ച ചവിട്ടു നാടകത്തിനുള്ള ടാലന്റ് വേള്ഡ് റെക്കോഡുമാണ് കുടുംബശ്രീയെ തേടിയെത്തിയത്. ഒരിക്കൽക്കൂടി കുടുംബശ്രീക്ക് അഭിനന്ദനങ്ങൾ
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News