രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ടു മാത്രമല്ല, വരുമാനത്തിലും ഏവരേയും ഞെട്ടിക്കുകയാണ് കുടുംബശ്രീ. കേരളീയത്തില്‍ ഏഴ് ദിവസം കൊണ്ട് കുടുബശ്രീ നേടിയ വരുമാനം 1,36,69,911 രൂപയാണ്. കുടുംബശ്രീയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് കുറിപ്പ് പങ്കുവെച്ചു.
READ ALSO:ഒരു മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ തീരുമാനം
മന്ത്രി എം ബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:-
രുചിയുടെയും വിഭവങ്ങളുടെയും വൈവിധ്യം കൊണ്ടു മാത്രമല്ല, വരുമാനത്തിലും ഏവരേയും ഞെട്ടിക്കുകയാണ് കുടുംബശ്രീ. കേരളീയത്തില്‍ ഏഴ് ദിവസം കൊണ്ട് കുടുബശ്രീ നേടിയ വരുമാനം 1,36,69,911 രൂപയാണ്. വനസുന്ദരി അടക്കിവാണ ഫുഡ്‌കോര്‍ട്ടിലൂടെ വരുമാനം 87.98 ലക്ഷം രൂപ, ഇതില്‍ വനസുന്ദരി വിഭവത്തിന്റെ മാത്രം വില്‍പ്പന 15.63 ലക്ഷമാണ്. കുടുംബശ്രീയുടെ ഉല്‍പന്ന പ്രദര്‍ശന വിപണന മേളയില്‍ 48.71 ലക്ഷം രൂപയും വരുമാനം ലഭിച്ചു. എല്ലാ കുടുംബശ്രീ പ്രവര്‍ത്തകരേയും ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യുന്നു.
‘മലയാളി അടുക്കള’ എന്നു പേരിട്ട ഫുഡ്‌കോര്‍ട്ടില്‍ കേരളീയം അവസാന ദിവസമായ നവംബര്‍ ഏഴിന് മാത്രം ലഭിച്ചത് 18.56 ലക്ഷം രൂപയാണ്. കുടുംബശ്രീ സൂക്ഷ്മസംരംഭ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പതിനാല് കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകളാണ് ഫുഡ് കോര്‍ട്ടില്‍ പങ്കെടുത്തത്. കേരളത്തിലെ എല്ലാ പ്രാദേശിക രുചിവൈവിധ്യങ്ങളും ആസ്വദിച്ചറിയുന്നതിനുള്ള അപൂര്‍വ അവസരം ഉപയോഗപ്പെടുത്താന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ഉല്‍പ്പന്ന പ്രദര്‍ശന വില്‍പ്പനശാലയില്‍ 14 ജില്ലകളില്‍ നിന്ന് തെരഞ്ഞെടുത്ത 49 കുടുംബശ്രീ സ്റ്റാളുകളാണ് ഒരുക്കിയിരുന്നത്. ലക്ഷക്കണക്കിന് പേര്‍ സന്ദര്‍ശിച്ച ഫുഡ്‌കോര്‍ട്ടിലും വിപണന സ്റ്റാളിലും പൂര്‍ണമായും ഹരിത ചട്ടം പാലിക്കാനും ഫലപ്രദമായ മാലിന്യ സംസ്‌ക്കരണം നടപ്പാക്കാന്‍ കഴിഞ്ഞതും എടുത്തുപറയേണ്ട മറ്റൊരു നേട്ടമാണ്.
എല്ലാ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.
READ ALSO:‘എന്റെ ഹൃദയം ഗാസയിലാണ്’: ഹൃദയഭേദകമായ അനുഭവം പങ്കുവെച്ച് അമേരിക്കൻ നേഴ്‌സ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here