കൊച്ചി – കേരള ഫിഷറീസ് സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) വിവിധ എം.എസ്.സി , എം.ടെക് കോഴ്സുകളിലേക്കുള്ള രണ്ടാം ഘട്ട പ്രവേശനം ജൂലൈ 13 ന് നടക്കും. രാവിലെ 10.30 ന് കുഫോസ് ആസ്ഥാനത്താണ് പ്രവേശന നടപടികൾ. ഒന്നാം ഘട്ട പ്രവേശനത്തിൽ പങ്കെടുക്കുകയും പ്രവേശനം ലഭിക്കാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് രണ്ടാം ഘട്ട അലോട്ട്മെൻറിൽ മുൻഗണന ലഭിക്കും. അവരുടെ അഭാവത്തിൽ മറ്റുള്ളവരെ പരിഗണിക്കും.
എം.എസ്.സി കോഴ്സുകളിലേക്ക് പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്ത് അടക്കേണ്ട ഫീസ് 46,278 രൂപയാണ് . എം.ടെക് കോഴ്സുകളിലേക്കുള്ള ഫീസ് 51,778 രൂപയുമാണ് . എല്ലാ കോഴ്സുകളിലും ഫീസ് ഇളവിന് അർഹതയുള്ളവർ 15,178 രൂപ അടച്ചാൽ മതിയാകും).
എൻ.ആർ.ഐ, സ്പോർട്ട്സ്, സ്പെഷ്യൽ റിസർവേഷൻ, പി.ഡബ്ളിയു,ഡി, ക്വാട്ടകളിലേക്കുന്ന പ്രവേശനം 14 ന് രാവിലെ 10 .30 ന് നടക്കും. കുഫോസ് പ്രവേശന പരീക്ഷ എഴുതാത്തവരെയും ഈ ക്വാട്ടകളിലേക്ക് പരിഗണിക്കും.
കൂടുതൽ വിവരങ്ങൾക്ക് കുഫോസ് വെബ് സൈറ്റ് (www.kufos.ac.in) സന്ദർശിക്കുക. ഫോൺ – 0484-2701085
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here