മണിപ്പൂർ സംഘർഷത്തിന് കാരണം മ്യാൻമാറിൽ നിന്നുള്ള നുഴഞ്ഞ് കയറ്റമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് എതിരെ കുക്കി എംഎൽഎമാർ. ഇതുമായി ബന്ധപ്പെട്ട തെളിവുകൾ പുറത്ത് വിടണമെന്ന് 10 കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
ALSO READ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വയനാട് സ്വദേശി പിടിയിൽ
അനധികൃത നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങൾ ഇംഫാലിൽ മോർച്ചറികളിൽ ഉണ്ടെന്നതിന് തെളിവ് നൽകണമെന്ന്സോളിസിറ്റർ ജനറലിനോട് എംഎൽഎമാർ ആവശ്യപ്പെട്ടു.തെളിവുകൾ നൽകിയില്ലെങ്കിൽ കോടതിയോടും രാജ്യത്തോടും മാപ്പ് പറയണമെന്ന് എംഎൽഎമാർ വ്യക്തമാക്കി.
ALSO READ: ഗെയിം കളിയ്ക്കാൻ പണത്തിനായി ലാപ്ടോപ്പ് മോഷണം;പ്രതികളെ കൈയ്യോടെ പിടികൂടി പൊലീസ്
അതേസമയം കുക്കി വിമത ഗ്രൂപ്പുകളുമായി കേന്ദ്രസർക്കാർ ഈ മാസം 17ന് ചർച്ച നടത്തും. സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സമിതി ഉടൻ മണിപ്പൂരിലെത്തും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here