മണിപ്പൂർ സംഘർഷം;9 കുക്കി എംഎൽഎമാർ ദില്ലിയിലേക്ക്

ഒരു മാസത്തിലേറെയായി തുടരുന്ന മണിപ്പൂര്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ എല്ലാവഴികളും തേടുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇന്നലെ രൂപീകരിച്ച ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമാധാന സംഘം കുക്കി–മെയ്തെയ് വിഭാഗക്കാരുമായി കൂടിക്കാഴ്ച നടത്തും. അതേ സമയം ആധിപത്യമുള്ള ജില്ലകളിൽ പ്രത്യേക ഭരണസംവിധാനം വേണമെന്നാണ് കുക്കി വിഭാഗത്തിന്റെ ആവശ്യം. ആവശ്യം അംഗീകരിക്കാനാകില്ലെന്നും പ്രാദേശിക അഖണ്ഡത സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി എൻ ബിരേൻസിങ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ 9 കുക്കി എം എൽ എ മാർ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായുമായും കൂടികാഴ്ച നടത്തും. ദേശീയപാത രണ്ടിലെ ഉപരോധം ഉടന്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ കുക്കി സായുധ സംഘടനകളുമായി ഇതിനകം ചര്‍ച്ച തുടങ്ങി. എന്നാൽ പല ഉൾപ്രദേശങ്ങളിലും ഇപ്പോഴും സംഘർഷ സമാനമായ അന്തരീക്ഷമാണ് ഉള്ളത്.

Also Read: പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News