എം എൽ എമാർക്ക് പങ്കെടുക്കാൻ കഴിയില്ല; മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കുക്കി സംഘടനകൾ

നാളെ ചേരാനിരുന്ന മണിപ്പൂർ നിയമസഭാ സമ്മേളനം മാറ്റിവെയ്ക്കണമെന്ന ആവശ്യവുമായി കുക്കി സംഘടനകൾ. സമ്മേളനത്തിൽ 10 കുക്കി എം എൽ എമാർക്ക് പങ്കെടുക്കാൻ കഴിയാത്തതിനാലാണ് സമ്മേളനം ചേരുന്നതിൽ കാര്യമില്ലെന്ന് കുക്കി സംഘടനകൾ പറയുന്നത്.

also read: വിമാന ദുരന്തത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രിഗോഷിനും; ഒടുവില്‍ സ്ഥിരീകരിച്ച് റഷ്യ

അതേസമയം, കഴിഞ്ഞദിവസവും മണിപ്പൂരിൽ ആയുധങ്ങൾ കവർന്നതായാണ് റിപ്പോർട്ട്. ഇംഫാലിൽ സുരക്ഷാ ജോലിയിലുണ്ടായിരുന്ന പൊലീസുകാരുടെ ആയുധങ്ങളാണ് കവർന്നത്. ഫാമിലി വെല്‍ഫെയര്‍ സര്‍വീസ് മുന്‍ ഡയറക്ടര്‍ ഡോ. കെ രാജോയുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നാണ് ആയുധങ്ങള്‍ തട്ടിയെടുത്തത്. ആയുധങ്ങള്‍ തിരിച്ചു പിടിക്കാനും അക്രമികളെ കണ്ടെത്താനും പൊലീസ് അന്വേഷണം തുടങ്ങി.

also read:ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം; ചരിത്രം കുറിച്ച് താരം

അതേസമയം, മണിപ്പൂരില്‍ വീണ്ടും സംഘർഷം തുടരുകയാണ്. ഇംഫാലിലെ ന്യൂ ലാമ്പുലെയ്ന്‍ പ്രദേശത്ത് മൂന്ന് വീടുകള്‍ക്ക് അജ്ഞാതര്‍ തീയിട്ടു. ആളൊഴിഞ്ഞ വീടുകള്‍ക്കാണ് തീയിട്ടത്. പ്രദേശത്ത് ആള്‍ക്കൂട്ടം തടിച്ചു കൂടിയതോടെ ഇവരെ പിരിച്ചുവിടാനായി സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്രദേശത്തു കേന്ദ്ര, സംസ്ഥാന സേനകളെ വിന്ന്യസിക്കണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ടാണ് ജനം പ്രദേശത്തു തടിച്ചുകൂടിയത്. സിബിഐ അന്വേഷിക്കുന്ന കലാപ കേസുകളുടെ വിചാരണ സുപ്രീം കോടതി അസമിലേക്കു മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News