‘കുക്കികൾ കുടിയാന്മാരാണ്, അവർ തുടച്ചുനീക്കപ്പെടും’: മെയ്തേയ് നേതാവിന്റെ പ്രസ്താവന വൈറലാകുന്നു

കുക്കി വിഭാഗത്തിലുള്ളവരെ തുടച്ചുനീക്കണമെന്ന് മെയ്തേയി ലീപുണ്‍ തലവൻ പ്രമോത് സിംഗ്. ദ വയറിന് പ്രമോദ് സിംഗ് നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കുക്കികള്‍ക്കെതിരായ വംശീയ വേട്ടയ്ക്ക് ബിജെപി സഹായമുണ്ടെന്നും പ്രമോദ് സിംഗ് തുറന്നുപറയുന്നു.

മാധ്യമ പ്രവര്‍ത്തകൻ കരണ്‍ താപറിന് മെയ്തേയി ലീപുണ്‍ തലവന്‍ പ്രമോത് സിംഗ് ജുണ്‍ 6ന് നല്‍കിയ അഭിമുഖമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുക്കി വിഭാഗത്തിനോട് ഭരണകൂടത്തിനും മെയ്തീ വിഭാഗത്തിനുമുള്ള ശക്തമായ വെറുപ്പാണ് പ്രമോത് സിംഗിന്‍റെ വാക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. കുക്കി വിഭാഗത്തിലുള്ളവര്‍ വെറും കുടിയാൻമാരാണെന്നും മണിപ്പൂരില്‍ അവര്‍ക്ക് യാതൊരു അവകാശവുമില്ലെന്നും പ്രമോത് സിംഗ് അഭിമുഖത്തില്‍ പറയുന്നു.

Also Read: മണിപ്പൂരിലെ സംഘർഷത്തിൽ മിസോറാമിൽ ഐക്യദാർഢ്യ റാലിയുമായി സംഘടനകൾ

മണിപ്പൂരിലെ വര്‍ഗീയ കലാപത്തെ തുടര്‍ന്ന് ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് നിലവില്‍ രാജ്യമെമ്പാടും ഉയരുന്നത്. മെയ്തേയി വിഭാഗത്തിലുള്ളവര്‍ക്ക് ആയുധം ഉപയോഗിക്കാൻ പരിശീലനം ഞങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇവിടെയൊരു ആഭ്യന്തരയുദ്ധമായിരിക്കും നടക്കുകയെന്നും പ്രമോത് സിംഗ് വെളിപ്പെടുത്തി.

വ്യക്തിപരമായി താനൊരു എബിവിപിക്കാരനാണെന്നും തന്നെ ആര്‍എസ്എസും ബിജെപിയും ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും പ്രമേത് സിംഗ് കൂട്ടിച്ചേര്‍ത്തു. ഇതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്.

Also Read: ‘കുറച്ച് എണ്ണ എടുത്തിട്ടുണ്ട്, പൊരുത്തപ്പെട്ട് തരിക’;ബൈക്കിൽ നിന്നും പെട്രോൾ ഊറ്റിയ അജ്ഞാതന്റെ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News