തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ബിജെപി കൂട്ടുകെട്ട്. കുളത്തൂര്‍ പഞ്ചായത്തില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി മെമ്പര്‍മാരുടെ പിന്തുണയോടെ യുഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസിലെ ഗീതാ സുരേഷാണ് ബിജെപിയുടെ പിന്തുണയോടെ വിജയിച്ചത്.
ALSO READ:യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; മുഖ്യകണ്ണി ജയ്‌സണ്‍ മുകളേല്‍ കീഴടങ്ങി
കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് സുധാര്‍ജുനന്‍ രാജിവെച്ചതിനെ തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ ഗീതാ സുരേഷ് ബിജെപിയുടെ പിന്തുണയോടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ബിജെപിയുടെ കുളത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് മെമ്പര്‍മാരാണ് യുഡിഎഫിന് വോട്ട് ചെയ്തത്. ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് ബിജെപിയുമായി കുതിരക്കച്ചവടം നടത്തുകയായിരുന്നു.
യുഡിഎഫിന് പഞ്ചായത്തില്‍ 9 മെമ്പര്‍മാരായിരുന്നു ഉണ്ടായിരുന്നത്. യുഡിഎഫ് ധാരണ പ്രകാരം 3 വര്‍ഷം ഐ ഗ്രൂപ്പിനും 2 വര്‍ഷം എ ഗ്രൂപ്പിനുമാണ് പ്രസിഡന്റ് സ്ഥാനം. എ ഗ്രൂപ്പിലെ ഗീതാ സുരേഷിനെ പ്രസിഡന്റാക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് 2 യുഡിഎഫ് മെമ്പര്‍മാര്‍ വിട്ടുനിന്നു. ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫിന് ഭരണം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്.
ALSO READ:പെട്രോളുമായി ഭാര്യവീട്ടിലെത്തിയ യുവാവ് തീകൊളുത്തി ആത്മഹത്യചെയ്തു
രണ്ട് ബിജെപി മെമ്പര്‍മാര്‍ വിപ്പ് ലംഘിച്ചാണ് യുഡിഎഫിന് വോട്ടു ചെയ്തത്. ഗീത സുരേഷിന് ബിജെപിയുടേതടക്കം 10 വോട്ടും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സുരേഷ് കുമാറിന് 9 വോട്ടും കിട്ടി. കുളത്തൂര്‍ പഞ്ചായത്തിലെ യുഡിഎഫ്- ബിജെപി കൂട്ടുകെട്ടിനെതിരെ ഇടതുപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും യുഡിഎഫ്- ബിജെപി കൂട്ടുകെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും കാരണമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here