വിജയകരമായ ജി20 ആതിഥേയത്വത്തിന് ശേഷം കുമരകം ടൂറിസം ഫെസ്റ്റിവലിന് ഒരുങ്ങുന്നു. മെയ് 12 മുതല്‍ 15 വരെ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ടൂറിസം ഫെസ്റ്റിവലിനാണ് കുമരകം വേദിയാകുക.
ജി20 ആതിഥേയത്വം കുമരകത്തെ വികസനപരമായി വളരെയേറെ മുന്‍പോട്ട് കൊണ്ടുപോയിട്ടുണ്ട്. നവീകരിച്ച റോഡുകളും കനാലുകളും പുതിയ ടൂറിസം പാക്കേജുകളുമായി കുമരകം ലോകശ്രദ്ധ നേടുകയാണ്. അത്തരമൊരു സമയത്താണ് ടൂറിസം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. പ്രാദേശിക വിഭവങ്ങള്‍, നാടന്‍ കരകൗശല വസ്തുക്കള്‍, വൈവിധ്യമാര്‍ന്ന ടൂറിസം ഉല്‍പ്പന്നങ്ങളും സേവനങ്ങളുമെല്ലാം ഫെസ്റ്റിവലിന്റെ ഭാഗമായി പ്രദര്‍ശിപ്പിക്കും.
ഏപ്രില്‍ ആദ്യവാരത്തില്‍ ജി20 യുടെ ഭാഗമായി അന്താരാഷ്ട്ര രീതിയിലുള്ള പരിപാടികള്‍ കുമരകത്ത് ആവിഷ്‌കരിച്ചിരുന്നു. ജി20യുടെ അനന്തരഫലമായി കുമരകത്തുള്ള ഗ്രാമങ്ങളും ടൂറിസം മേഖലയും കൂടുതല്‍ പേരിലേക്ക് എത്തപ്പെട്ടു. ജി20 പ്രയോജനപ്പെടുത്തി കുമരകം അതിന്റെ ആദ്യത്തെ ടൂറിസ്റ്റ് ഫെസ്റ്റിവല്‍ നടത്തുന്നത് കേരളത്തിന്റെ ടൂറിസം മേഖലയ്ക്ക് മറ്റൊരു മുതല്‍ക്കൂട്ടാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here