കർഷകന്റെ മകനെ വിവാഹം ചെയ്യുന്ന പെൺകുട്ടികൾക്ക് രണ്ട് ലക്ഷം രൂപ സമ്മാനമെന്ന മോഹനവാഗ്ദാനവുമായി എച്ച് ഡി കുമാരസ്വാമി. കോലാറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ജനദാതൾ നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി സമ്മാനം പ്രഖ്യാപിച്ചത്.
കർഷകരുടെ മക്കളെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ വിസ്സമ്മതിക്കുന്നുവെന് തനിക്ക് ഒരുപാട് പരാതികൾ ലഭിച്ചതായി കുമാരസ്വാമി പറയുന്നു. അതുകൊണ്ടാണ് തൻറെ എസർക്കാർ അധികാരത്തിലേറിയാൽ കർഷകന്റെ മക്കളെ വിവാഹം ചെയ്യുന്ന പെൺകുട്ടികൾക്ക് രണ്ട് ലക്ഷം രൂപം പ്രഖ്യാപിച്ചത് എന്ന് കുമാരസ്വാമി പറഞ്ഞു. ഈ തീരുമാനം ആൺകുട്ടികളുടെ അഭിമാനം കാത്തുസൂക്ഷിക്കാൻ സഹായിക്കുമെന്നും അതിനാണ് തങ്ങളുടെ പ്രാമുഖ്യമെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.
അതേസമയം, തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കർണാടകത്തിൽ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കാൻ സാധിക്കാതെ കുഴയുകയാണ്.പാർട്ടിക്കകത്ത് തർക്കം തുടരുന്ന സാഹചര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി യോഗങ്ങൾ ചേർന്നെങ്കിലും ബിജെപിക്ക് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. കോൺഗ്രസിലും സ്ഥാനാർത്ഥികളെ ചൊല്ലി തർക്കങ്ങൾ തുടരുകയാണ്. 58 സീറ്റുകളിലേക്കാണ് കോൺഗ്രസ് ഇനിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ഉള്ളത്. ഡികെ ശിവകുമാർ, സിദ്ധരാമയ്യ പക്ഷങ്ങൾ തമ്മിലുള്ള തർക്കം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് അന്തിമ സ്ഥാനാർത്ഥിപ്പട്ടിക കോൺഗ്രസിനും പ്രഖ്യാപിക്കാൻ കഴിയാത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here