ഹരിയാനയില്‍ 60 സീറ്റ് നേടുമെന്ന് കുമാരി സെല്‍ജ; മുഖ്യമന്ത്രി കസേരയ്ക്കായി കോണ്‍ഗ്രസില്‍ ഉള്‍പാര്‍ട്ടി പോരോ?

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 60 സീറ്റുകള്‍ നേടുമെന്ന് പാര്‍ട്ടി എംപി കുമാരി സെല്‍ജ. പുറത്തുവന്ന എക്‌സിറ്റ് പോളുകളില്‍ ഏഴോളം കോണ്‍ഗ്രസ് ഭരണംപിടിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എംപിയുടെ പ്രതികരണം. 90 സീറ്റുകളില്‍ 55 എണ്ണം കോണ്‍ഗ്രസ് നേടുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പറയുന്നത്. കേവല ഭൂരിപക്ഷമായ 46സീറ്റിനെക്കാള്‍ 9 സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് സര്‍വേ പ്രവചനം.

ALSO READ:  തൃശൂരിലെ എടിഎം കവർച്ച കേസ്; പ്രതികളെ എടിഎം സെന്ററിൽ എത്തിച്ച് തെളിവെടുത്തു

എക്‌സിറ്റ് പോളുകള്‍ അനുകൂലമായതിന് പിന്നാലെ സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് കോണ്‍ഗ്രസിനുള്ളില്‍ ഇപ്പോള്‍ നടക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ, രണ്‍ദീപ് സുര്‍ജേവാല, കുമാരി സെല്‍ജ എന്നിവര്‍ തങ്ങളുടെ ആഗ്രഹം പുറത്തുപറഞ്ഞിരുന്നു. ഇതോടെ പാര്‍ട്ടിക്കുള്ളില്‍ ഉള്‍പാര്‍ട്ടി പോരുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള മത്സരത്തില്‍ താനുമുണ്ട്. എന്നാല്‍ പരമ്പരാഗതമായി കണ്ടുവരുന്ന അവകാശവാദത്തിലൂടെ അതിനിഷ്ടമല്ലെന്നും കുമാരി സെല്‍ജ പറയുന്നു. എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുകളുണ്ട്. അത് രാഷ്ട്രീയത്തിന്റെ ഭാഗമാണ്. എന്തിനാണ് ഹരിയാനയ്ക്കും എന്റെ പാര്‍ട്ടിക്കും നേരെ വിരല്‍ ചൂണ്ടുന്നത്? ഇത് ഇലക്ഷന്‍ സമയത്ത് മാത്രമുള്ളതല്ല. അടിസ്ഥാനപരമായി എല്ലാവരും ഒന്നിച്ചാണ് കഠിനാധ്വാനം ചെയ്തതെന്നും അവര്‍ ആരോപണങ്ങളില്‍ പ്രതികരിച്ചു.

ALSO READ: അവസാനം ആ പസിലിന് ഉത്തരമായി; കണ്ടെത്താനായത് ലക്ഷക്കണക്കിന് പേര്‍ അന്വേഷിച്ച നിധി

ജനങ്ങള്‍ ഉന്നയിക്കും ആര് ആ സ്ഥാനത്തേക്ക് വരണമെന്ന്. മുതിര്‍ന്ന ഒരുപാട് നേതാക്കളുണ്ട്. അവര്‍ക്ക് പാര്‍ട്ടിയോട് ആത്മാര്‍ത്ഥതയുമുണ്ട്. അത്തരം നേതാക്കളെ പരിഗണിക്കുമെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News