‘കുംഭകര്‍ണ്ണന്‍ സാങ്കേതിക വിദഗ്ധൻ, 6 മാസം ഉറങ്ങിയതെന്ന കഥ കള്ളം, അദ്ദേഹം ലാബിൽ പണിയെടുക്കുകയായിരുന്നു’; വിവാദ പരാമര്‍ശവുമായി ആനന്ദിബെന്‍ പട്ടേല്‍

anandi ben pattel

പുരാണത്തെ ശാസ്ത്രവുമായി ചേര്‍ത്ത് വിവാദ പരാമര്‍ശം നടത്തി ഉത്തര്‍പ്രദേശ് ഗവര്‍ണറും ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രിയുമായിരുന്ന ആനന്ദിബെന്‍ പട്ടേല്‍. രാവണന്റെ സഹോദരനായ കുംഭകര്‍ണ്ണന്‍ യഥാര്‍ത്ഥത്തില്‍ സാങ്കേതിക വിദഗ്ധനായ ടെക്‌നോക്രാറ്റ് ആയിരുന്നുവെന്നും ഉറങ്ങുകയായിരുന്നില്ലെന്നുമാണ് ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞത്. യുപിയിലെ ഒരു കോളേജില്‍ നടന്ന ബിരുദദാന ചടങ്ങിലാണ് വിവാദ പരാമര്‍ശം.

ഉത്തര്‍പ്രദേശിലെ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിഷ്തി ഭാഷ വിശ്വവിദ്യാലയത്തിന്‍റെ ഒമ്പതാം സമ്മേളനത്തിലാണ് യുപി ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ വിവാദ പരാമര്‍ശം. രാവണന്‍റെ സഹോദരന്‍ കുംഭകര്‍ണ്ണന്‍ യഥാര്‍ത്ഥത്തില്‍ സാങ്കേതിക വിദഗ്ധന്‍ ആയിരുന്നു. കുംഭകര്‍ണ്ണന്‍ ആറുമാസം ഉറങ്ങുകയും ആറുമാസം ഉണര്‍ന്നിരിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് കഥ.

ALSO READ; മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മടി പിടിച്ച് ജനം; മുംബൈയിൽ പോളിംഗ് 27.73% മാത്രം

പക്ഷേ, ഇത് ശരിയല്ല. കുംഭകര്‍ണ്ണന്‍ ഒരു മികച്ച ‘ടെക്നോക്രാറ്റ്’ ആയിരുന്നു. സാങ്കേതികവിദ്യ മറ്റ് രാജ്യങ്ങളിലേക്ക് പോകാതിരിക്കാന്‍ അദ്ദേഹം രഹസ്യമായി യന്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തു. മറുനാട്ടുകാര്‍ ഈ സാങ്കേതികവിദ്യ തട്ടിക്കൊണ്ട് പോകാതിരിക്കാന്‍ സഹോദരന്‍ രാവണന്‍ മെനഞ്ഞ കഥയാണ് ആറുമാസത്തെ ഉറക്കമെന്നും ബിരുദദാന ചടങ്ങിനെ അഭിസംബോധന ചെയ്ത് ആനന്ദിബെന്‍ പട്ടേല്‍ പറഞ്ഞു.

വിദ്യാര്‍ഥികളോടു വേദങ്ങളിലേക്കും പുരാണങ്ങളിലേക്കും മടങ്ങണമെന്നും അതിലെ സമാനതകളില്ലാത്ത കണ്ടുപിടിത്തങ്ങളെക്കുറിച്ചു മനസ്സിലാക്കണമെന്നും ആനന്ദിബെന്‍ പട്ടേല്‍ ആഹ്വാനം ചെയ്തു. ബിജെപിയുടെ മുതിര്‍ന്ന വനിതാ നേതാവായ ആനന്ദിബെന്‍ പട്ടേല്‍ ഗുജറാത്തിലെ ആദ്യവനിതാ മുഖ്യമന്ത്രിയാണ്. മുന്‍ രാജ്യസഭാ എംപിയും ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമായിരുന്നു. നരേന്ദ്രമോദി അടക്കം ബിജെപി നേതാക്കള്‍ പുരാണകഥകളെ ശാസ്ത്രവുമായി യോജിപ്പിച്ചുളള പ്രസ്താവനകള്‍ മുമ്പും ഏറെ വിവാദമായിട്ടുണ്ട്.

ALSO READ’ പ്രവാസിയിൽ നിന്ന് കൈക്കൂലി വാങ്ങാൻ ശ്രമം; ഡെപ്യൂട്ടി തഹസിൽദാർ അറസ്റ്റിൽ

ഗണപതിയില്‍ ആനയുടെ തല ഘടിപ്പിച്ചതാണ് ആദ്യ പ്ലാസ്റ്റിക് സര്‍ജറിയെന്നായിരുന്നു മോദിയുടെ അവകാശവാദം. മഹാഭാരതത്തില്‍ കര്‍ണ്ണന്‍ അമ്മയുടെ ഉദരത്തില്‍ നിന്നല്ല ജനിച്ചത് എന്നതിനര്‍ത്ഥം ജനിതക ശാസ്ത്രത്തെക്കുറിച്ച് അന്ന് ആളുകള്‍ക്ക് അറിവുണ്ടായിരുന്നുവെന്നും മോദി പറഞ്ഞത് വിവാദമായിരുന്നു. രാമായണത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുഷ്പക വിമാനത്തെ കുറിച്ച് എഞ്ചിനീയറിങ് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി സത്യപാല്‍ സിങ് പറഞ്ഞതും വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News