പദയാത്ര ഗാന വിവാദത്തില്‍ പ്രതികരിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. തെറ്റ് പറ്റിപ്പോയതാണെന്നും അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ലെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. വീഴ്ച പറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പറഞ്ഞാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
ALSO READ:സംരംഭ മേഖലയിലെ അവാർഡുകൾ പ്രഖ്യാപിച്ചു; മികച്ച പഞ്ചായത്ത് കൊല്ലം ചവറ
അതേസമയം എസ് സി, എസ് ടി ഭക്ഷണ വിവാദത്തിലും കുമ്മനം പ്രതികരിച്ചു. ഭക്ഷണം കഴിക്കുന്നതില്‍ എന്താണ് തെറ്റ്. അയിത്തം മനസ്സില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ സൃഷ്ടിക്കുന്നതെന്നും കുമ്മനം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here