വന്നുവന്ന് ഫഹദിനെയും അദ്ദേഹത്തേയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലായി: കുഞ്ചാക്കോ ബോബന്‍

നടന്‍ ഫഹദ് ഫാസിലിനെ കുറിച്ചുള്ള നിരീക്ഷണം പങ്കുവെച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍. തനിക്ക് ഫഹദിനെ കാണുമ്പോള്‍ സംവിധായകന്‍ ഫാസിലിനെയാണ് ഓര്‍മ വരുന്നതെന്ന് തുറന്നുപറയുകയാണ് കുഞ്ചാക്കോ ബോബന്‍. ‘എനിക്ക് ഫഹദിനെ മുന്നില്‍ കാണുമ്പോള്‍ പാച്ചിക്കയെ ആയിരുന്നു ഓര്‍മ വന്നത്. വന്നുവന്ന് ഫഹദിനെയും പാച്ചിക്കയെയും തമ്മില്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലാണ് അവരുടെ ഫീച്ചേഴ്സ് വരുന്നത്. തുടക്കത്തില്‍ അങ്ങനെയുള്ള ചെറിയ ഇഷ്യു എനിക്ക് ഉണ്ടായിരുന്നു. പിന്നെ ഒരു കഥാപാത്രത്തിലേക്ക് കടന്നുകഴിഞ്ഞാല്‍ കുഴപ്പമുണ്ടാകില്ല. ആള് വേറെ ലൈനാണ്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ALSO READ:ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ആദ്യമായി കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലും ഒരേ സ്‌ക്രീനില്‍ എത്തിയ ചിത്രമാണ് ബോഗെയ്ന്‍വില്ല. 2017ല്‍ പുറത്തിറങ്ങിയ ടേക്ക് ഓഫ് എന്ന ചിത്രത്തില്‍ ഇരുവരും അഭിനയിച്ചിട്ടുണ്ടെങ്കിലും അതില്‍ ഒരുമിച്ചുള്ള സീനുകള്‍ ഉണ്ടായിരുന്നില്ല. സൂപ്പര്‍ ഹിറ്റ് ചിത്രമായ ഭീഷ്മ പര്‍വത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയും ബോഗെയ്ന്‍വില്ലയ്ക്കുണ്ട്. സിനിമയില്‍ ഫഹദിനൊപ്പം അഭിനയിച്ചതില്‍ സന്തോഷമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

ALSO READ:വെറുതെയിരിക്കേണ്ട, മൂടിപ്പുതച്ച് കിടന്നുറങ്ങിക്കോ…. പൈസ വാരം; ബാംഗ്ലൂർ സ്വദേശിനി ഉറങ്ങി നേടിയത് 9 ലക്ഷം രൂപ

‘ആദ്യമായിട്ടാണ് ഫഹദിന്റെ കൂടെ ഇങ്ങനെയൊരു സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നത്. ടേക്ക് ഓഫില്‍ ഞങ്ങള്‍ക്കൊരു പാസിങ് ഷോട്ട് മാത്രമേ ഒരുമിച്ച് ഉണ്ടായിരുന്നുള്ളൂ. അതില്‍ രണ്ടുപേര്‍ക്കും പരസ്പരം ഡയലോഗുകള്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ വരുമ്പോള്‍ വേറെ തന്നെയൊരു ഹാപ്പിനസാണ്- കുഞ്ചാക്കോ ബോബന്‍ സന്തോഷം പങ്കുവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News