സ്‌ക്രീനിലെത്തുക ഡോക്ടറായി, പക്ഷെ സസ്‍പെൻസുകളേറെ! ആരാധകരെ ആകാംക്ഷയിലാക്കി ചാക്കോച്ചൻ

CHACKOCHAN

മലയാള സിനിമ പ്രേക്ഷകൾ ഏറെ ആകാംഷയോടെ കാത്തിയിരിക്കുന്ന ഒരു ചിത്രമാണ് കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന അമൽ നീരദ് ചിത്രം ബോഗയ്ൻവില്ല. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിലെ ‘സ്തുതി’, ‘മറവികളെ’ എന്ന ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം വൻ വൈറലായിട്ടുണ്ട്. പാട്ട് കണ്ടത് മുതൽ ചിത്രത്തിൽ എന്ത് സസ്പെൻസാകും പ്രേക്ഷകർക്ക് വേണ്ടി  ഉണ്ടാകുക എന്ന ചിന്തയിലാണ് ഏവരും.

എന്നാൽ ഇപ്പോഴിതാ ചാക്കോച്ചൻ ചിത്രത്തിലെ തന്റെ കഥാപാത്രത്തെ പറ്റിഒരു ചെറിയ ക്ലൂ നൽകിയിട്ടുണ്ട്. ചിത്രത്തിൽ ഒരു ഡോക്ടറിന്റെ വേഷത്തിലാകും താനെത്തുക എന്നാണ് അദ്ദേഹം കൈരളി ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ആ കഥാപാത്രത്തിലെ വ്യത്യസ്തത സിനിമ കണ്ടുകഴിയുമ്പോൾ മനസിലാകുമെന്നുമാണ്  അദ്ദേഹം പറഞ്ഞു വെക്കുന്നത്.

ALSO READ; ക്രിസ്പിയാണ് സ്‌പൈസിയും; തയ്യാറാക്കാം പത്ത് മിനുട്ടിനുള്ളില്‍ ടേസ്റ്റി ബീഫ് വട

ട്രാഫിക്, വൈറസ് അടക്കമുള്ള ചിത്രങ്ങളിലും ചാക്കോച്ചൻ ഡോക്ടർ ആയിട്ടാണ് വേഷമിട്ടിരുന്നത്. എന്നാൽ ഈ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ വലിയ രീതിയിലുള്ള വ്യത്യാസം, നമുക്ക് കാണാൻ കഴിയുമായിരുന്നു. അതുപോലെ തന്നെ ഒരു വ്യത്യസ്തമായ കഥാപാത്രം ആയിരിക്കും ബോഗയ്ൻവില്ലയിലേതെന്ന് ചാക്കോച്ചന്റെ മറുപടിയുടെ നമുക്ക് വ്യക്തമാകും.

ഈ മാസം 17നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തിയേറ്ററുകളെ ഇളക്കി മരിച്ച ഭീഷ്മപർവ്വത്തിന് ശേഷം എന്ത് വ്യത്യസ്തതയാകും അമൽ നീരദ് പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിവെച്ചിരിക്കുക  എന്ന ആകാംക്ഷയിലാണ് ഏവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk