‘ഇങ്ങനെ പോയാല്‍ ഇവനെന്റെ സീനിയറാകും’; ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബന്‍

മലയാളികളുടെ പ്രിയ താരം ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് കുഞ്ചാക്കോ ബോബന്‍. 27 വര്‍ഷം കൊണ്ട് താന്‍ ചെയ്തത് 103 സിനിമകളാണെന്നും ഷൈന്‍ 100 സിനിമകള്‍ ചെയ്തത് ചെറിയ സമയം കൊണ്ടാണെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. കമലിന്റെ സംവിധാനത്തില്‍ ഷൈന്‍ നായകനായി എത്തുന്ന ചിത്രത്തിന്‍ ഓഡിയോ ലോഞ്ചിംഗിന്റെ വേദിയിലാണ് കുഞ്ചാക്കോ ബോബന്‍ ഇക്കാര്യം പറഞ്ഞത്.

Also Read: സംവിധായകന്‍ വിനു അന്തരിച്ചു

ചെയ്ത സിനിമകളുടെ എണ്ണവും സമയം വച്ച് നോക്കുമ്പോള്‍ ഷൈന്‍ എന്നെക്കാളും സീനിയറാണ്. ഷൈനിനെ അസിസ്റ്റന്റ് ഡയറക്ടറായ കാലം മുതല്‍ അറിയാവുന്നതാണ് അവിടെ നിന്ന് ഇന്നൊരു നായകനായി നില്‍ക്കുന്ന കാണുമ്പോള്‍ വളരെ അധികം സന്തോഷമുണ്ട്. ‘ഗദ്ദാമ’ എന്ന ചിത്രത്തിലെ ഷൈന്‍ ടോം ചാക്കോയുടെ പ്രകടനം മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. അന്ന് ഞാന്‍ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News