ഗ്യാപ്പെടുത്ത് തിരികെ വന്നയാളാണ് ഫഹദ്, തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചത് താരത്തിൽ: കുഞ്ചാക്കോ ബോബൻ

kunchacko boban

ഫഹദില്‍ തന്റെ ബെറ്റര്‍ വേര്‍ഷന്‍ കാണാന്‍ സാധിച്ചിട്ടുണ്ടെന്ന് കുഞ്ചാക്കോബോബൻ. ബോഗെയ്ന്‍വില്ലയില്‍ ഫഹദുമായി ഉണ്ടായിരുന്ന ഗിവ് ആന്‍ഡ് ടേക്ക് പ്രോസസ് വളരെ ആസ്വദിച്ചിട്ടുള്ള ആളാണ് താനെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു . ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

ALSO READ: ‘മേപ്പടിയാൻ സിനിമയിൽ എനിക്ക് അഭിനയിക്കാൻ ഒരു തേങ്ങയും ഇല്ല’; സോഷ്യൽമീഡിയയിൽ ചർച്ചയായി നിഖില വിമലിന്റെ വാക്കുകൾ

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും സിനിമയിൽ ഒരു ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്.ഷാനു സിനിമയില്‍ അഭിനയം തുടങ്ങുകയും പിന്നെ ഗ്യാപ്പെടുത്ത് തിരിച്ചു വരികയും ചെയ്ത ആളാണ്. താനും അങ്ങനെ തന്നെ. അപ്പോള്‍ എന്റെ തന്നെ ബെറ്റര്‍ വേര്‍ഷനായിട്ടാണ് എനിക്ക് കാണാന്‍ സാധിച്ചത്. തിരിച്ചുവന്നപ്പോള്‍ ഒരു അഭിനേതാവെന്ന നിലയില്‍ ഫഹദ് ഒരുപാട് മാറി എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. നമുക്ക് ഫോളോ ചെയ്യാന്‍ പറ്റുന്ന, ആഗ്രഹിക്കുന്ന തരത്തിലുള്ള നടനായി ഫഹദ് മാറി. അതിൽ തനിക്ക് സന്തോഷമെന്നും നടൻ പറഞ്ഞു

ബോഗെയ്ന്‍വില്ലയില്‍ ഞങ്ങള്‍ തമ്മില്‍ ഒരു ഗിവ് ആന്‍ഡ് ടേക്ക് ഉണ്ടായിരുന്നു. ആ ഒരു പ്രോസസ് വളരെ എന്‍ജോയ് ചെയ്തിട്ടുള്ള ആളാണ് താൻ എന്നാണ് നടൻ പറഞ്ഞത് . ‘ടേക്ക് ഓഫ് സിനിമയിൽ താനും ഷാനുവും ഉണ്ടായിരുന്നു എങ്കിലും അത് ഒരു ഷോട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും പാസ് ചെയ്ത് പോകുന്നത് മാത്രമാണ് എന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk