‘ആ സിനിമയില്‍ എനിക്കെന്റെ ഭാഗം കുറച്ചൂടെ മര്യാദക്ക് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്’; കുഞ്ചാക്കോ ബോബന്‍

kunchacko boban

ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടം പിടിക്കുന്നത് ഒരു സമയത്ത് മലയാളികളുടെ ചോക്ലേറ്റ് പയ്യനായിരുന്ന കുഞ്ചാക്കോ ബോബന്റെ വാക്കുകളാണ്. അനിയത്തിപ്രാവ്, നിറം, പ്രിയം ഇതില്‍ ഏതെങ്കിലും റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ അനിയത്തി പ്രാവായിരിക്കും റീമേക്ക് ചെയ്യുക എന്ന് താരം പറഞ്ഞു.

നായികയായി ആര് വന്നാലും കുഴപ്പമില്ലെന്നും പക്ഷെ എനിക്കെന്റെ ഭാഗം കുറച്ചൂടെ മര്യാദക്ക് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ് തുറന്നത്.

Also Read : ‘ടൈപ്പ്‌റൈറ്ററല്ല ലാപ്ടോപാണ്’; വൈറലായി 1986 ലെ ലാപ്ടോപ്പിന്റെ വീഡിയോ

ആ സിനിമയിലെ ബാക്കി എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. എന്നാല്‍ ഞാന്‍ മാത്രം എന്റെ ഭാഗം കുറച്ചുകൂടി നന്നാക്കായാമിരുന്നു എന്ന് തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍

‘അനിയത്തിപ്രാവ്, നിറം, പ്രിയം ഇതില്‍ ഏതെങ്കിലും റീമേക്ക് ചെയ്യാന്‍ അവസരം കിട്ടിയാല്‍ ഞാന്‍ അനിയത്തി പ്രാവായിരിക്കും റീമേക്ക് ചെയ്യുക.

നായികയായി ആര് വന്നാലും കുഴപ്പമില്ല പക്ഷെ എനിക്കെന്റെ ഭാഗം കുറച്ചൂടെ മര്യാദക്ക് ചെയ്യണമെന്ന് നല്ല ആഗ്രഹമുണ്ട്. ആ സിനിമയിലെ ബാക്കി എല്ലാവരും നന്നായി ചെയ്തിട്ടുണ്ട്. പക്ഷെ ഞാന്‍ മാത്രം.

ആ സിനിമ കണ്ടിട്ട് ഞാനും കരയാറുണ്ട്, ഇങ്ങനെയാണോഡേ ഇത് ചെയ്ത് വെച്ചിരിക്കുന്നതെന്ന് ഓര്‍ത്തിട്ട്(ചിരി),’കുഞ്ചാക്കോ ബോബന്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News