പതിനെട്ടാം വിവാഹവാര്‍ഷികത്തില്‍ വ്യത്യസ്തമായ ചിത്രം പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

വിവാഹ വാര്‍ഷിക ദിനത്തില്‍ വ്യത്യസ്തമായൊരു പോസ്റ്റ് പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍. ‘പ്രിയേ നിനക്കൊരു ഹൃദയം’ എന്ന തലക്കുറിപ്പോടെ ഒരു വാരികയില്‍ വന്ന ചിത്രം നോട്ടു പുസ്തകത്തില്‍ വെട്ടിയൊട്ടിച്ച്് സൂക്ഷിച്ചതിന്റെ ചിത്രത്തിനൊപ്പമാണ് കുഞ്ചാക്കോ ബോബന്‍ വിവാഹ ദിനം ഓര്‍മ്മിച്ചിരിക്കുന്നത്. ‘കുഞ്ചാക്കോ ബോബനും പ്രിയ ആന്‍ സാമുവലും തമ്മിലുള്ള ദീര്‍ഘകാല പ്രണയവും വിവാഹവും’ എന്ന് കുറിച്ച് പ്രിയയുടെടെയും കുഞ്ചാക്കോ ബോബന്റെയും ഫോട്ടോയും വെട്ടിയൊട്ടിച്ചിരിക്കുന്ന ഈ ചിത്രത്തിലുണ്ട്. നോട്ടുപുസ്തകത്തില്‍ പേന കൊണ്ട് വിവാഹം-2005 ഏപ്രില്‍-2 എന്നും കുറിച്ചിട്ടുണ്ട്. ഒരു അഭ്യുദയകാംക്ഷി അയച്ചു തന്ന ചിത്രമെന്ന് പോസ്റ്റില്‍ കുഞ്ചാക്കോ ബോബന്‍ സൂചിപ്പിച്ചിട്ടുണ്ട്.
Also Read: കൊച്ചുകുട്ടിയോട് ആപ്പിനെപ്പറ്റി സംശയം ചോദിക്കുന്ന മമ്മൂട്ടി; വൈറലായി വീഡിയോ
എന്റെ ഹൃദയത്തിന്റെ രാജകുമാരിയുമായുള്ള ഔദ്യോഗിക കൂടിച്ചേരിലിന്റെ പതിനെട്ടാം വാര്‍ഷികം ആഘോഷിക്കുന്നു. പ്രിയപ്പെട്ടവളെ എന്റെ ജീവിതം മനോഹരമാക്കിയതിന് നന്ദി എന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചിട്ടുണ്ട്.

Also Read: ആഗ്രഹങ്ങള്‍ സഫലമാകുന്നത് കാണാന്‍ ഇന്ന് അവളില്ല, വേദനയോടെ ജഗദീഷ്


whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News