മുഖത്ത് പുഞ്ചിരി നിലനിർത്തുക, എല്ലാവരുടെയും പുഞ്ചിരിക്ക് കാരണമാവുക, മകന് പിറന്നാൾ ആശംസ നേർന്ന് കുഞ്ചാക്കോ ബോബൻ

മകൻ ഇസ്ഹാക്കിന് നാലാം പിറന്നാൾ ആശംസകൾ നേർന്ന് കുഞ്ചാക്കോ ബോബന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. കുട്ടിയായ ഇസ്ഹാക്കിനെ കൈകളിൽ പിടിച്ചിരിക്കുന്ന ഒരു ചിത്രവും അതേ പോസിൽ നാലുവയസ്സുകാരൻ ഇസ്ഹാക്കിനെ പിടിച്ചിരിക്കുന്ന മറ്റൊരു ചിത്രവും പങ്കുവച്ചാണ് കുഞ്ചാക്കോ ബോബൻ മകന് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.

ജീവിതം കരുതി വയ്ക്കുന്നതെല്ലാം നിനക്ക് അനുഭവിച്ചറിയാൻ കഴിയട്ടെ. നീ ഒരു നല്ല മനുഷ്യനായി വളരുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കുഞ്ചാക്കോ ബോബൻ ഫെയ്സ് ബുക്കിൽ കുറിച്ചു.നിന്റെ മുഖത്ത് പുഞ്ചിരി നിലനിർത്തുക, എല്ലാവരുടെയും മുഖത്തെ പുഞ്ചിരിക്ക് കാരണമാവുക, കുഞ്ചാക്കോ ബോബൻ ഇസ്ഹാക്കിന് ആശംസകൾ നേർന്നു.

Also Read: ഡിനോസര്‍ വേള്‍ഡില്‍ പിറന്നാള്‍ ആഘോഷിച്ച് ഇസഹാഖ്

ഇസ്ഹാക്കിന്റെ പിറന്നാൾ ദിനത്തിൽ കുഞ്ചാക്കോ ബോബൻ കുറിച്ചത്

ഒന്നാം ദിവസം മുതൽ…
1461-ാം ദിവസം വരെ…!!
എന്റെ മകന് ഇന്ന് നാല് വയസ്സ് തികയുമ്പോൾ,
സമയം എങ്ങനെ പറക്കുന്നുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല !!!
ജീവിതം കരുതി വയ്ക്കുന്നതെല്ലാം നിനക്ക് അനുഭവിച്ചറിയാൻ കഴിയട്ടെ. നീ ഒരു നല്ല മനുഷ്യനായി വളരുമെന്ന് പ്രതീക്ഷിക്കുന്നു.
നിന്റെ മുഖത്ത് പുഞ്ചിരി നിലനിർത്തുക, എല്ലാവരുടെയും മുഖത്തെ പുഞ്ചിരിക്ക് കാരണമാവുക !!
ജന്മദിനാശംസകൾ IZZU ബോയ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News