‘ആഹ് ഓകെ’,മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തി ഇസഹാഖ്

ഒരു പുരസ്‌കാര ദാന ചടങ്ങിന്റെ ഭാഗമായി മലയാല സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം യാത്രയിലാണ്. മമ്മൂട്ടി, മഞ്ജു വാര്യര്‍, രമേഷ് പിഷാരടി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരങ്ങള്‍ മാഞ്ചസ്റ്ററിലെത്തിയിരുന്നു.

Also Read: അമേരിക്കയില്‍ മലയാളി സൈനികന്‍ കടലില്‍ മുങ്ങിമരിച്ചു

ഇപ്പോഴിതാ താരങ്ങളെല്ലാം പാരീസിലെത്തിയിരിക്കുകയാണ്.മോഹന്‍ലാലിനൊപ്പാം ചാക്കോച്ചന്‍, മഞ്ജു വാര്യര്‍, പിഷാരടി എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങളാണിപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. പ്രശസ്ത ടെന്നീസ് ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ കാണാനെത്തിയതാണ് മോഹന്‍ലാല്‍. ഇതിനു പിന്നാലെയാണ് പാരീസും സന്ദര്‍ശിച്ചത്.

കുഞ്ചാക്കോബോബന്‍ കുടുംബത്തിനൊപ്പമാണ് യാത്ര. ഇപ്പോഴിടാ കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാഖ് മോഹന്‍ലാലിന്റെ ചിത്രം പകര്‍ത്തുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. ചിത്രം പകര്‍ത്തിയതിന് ശേഷം ഇസഹാഖ് ‘ആഹ് ഓകെ’ എന്നു പറയുമ്പോള്‍ ചുറ്റും കൂടി നിന്നവര്‍ ചിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാാന്‍ സാധിക്കുന്നുണ്ട്. ‘മജീഷ്യനൊപ്പമുള്ള മാജിക്കല്‍ നിമിഷങ്ങള്‍,’ എന്നാണ് വീഡിയോ പങ്കുവച്ച് ചാക്കോച്ചന്‍ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News