മമ്മൂക്കയുടെ പേരിനോട് ചേർന്ന് തന്റെ പേര് വന്നത് തന്നെ അവാർഡിന് തുല്യം : കുഞ്ചാക്കോ ബോബൻ

സംസ്ഥാന ചലച്ചിത്ര അവാർഡിൽ , പ്രത്യേക ജൂറി പരാമർശത്തിനർഹനായി കുഞ്ചാക്കോ ബോബൻ.  അവാർഡ് പ്രതീക്ഷിച്ചല്ല ഒരിക്കലും അഭിനയിക്കുന്നത് . ഓരോ കഥാപാത്രം ചെയ്യുമ്പോഴും , തന്നെ സന്തോഷിപ്പിക്കുന്ന , എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഓണാണെങ്കിൽ ആ വേഷത്തിന് നൂറു ശതമാനവും നൽകുകയാണ് ചെയ്യുകയെന്നും അവാർഡ് നേടിയ സന്തോഷം പങ്കു വയ്ക്കവേ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സമൂഹമായതു കൊണ്ടാണ് ന്നാ താൻ കേസ് കൊട് ഇത്രയധികം അവാർഡുകൾ നേടിയതെന്നും, അതിന് നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു . വിവാദങ്ങൾ ചിലപ്പോൾ മനപൂർവം ഉണ്ടാക്കുന്നതായിരിക്കാം , അറിയാതെ ഉണ്ടാവുന്നതായിരിക്കാം , സംഭവിച്ചു പോകുന്നതായിരിക്കാം , ഇങ്ങനെയാണെങ്കിലും സംഭവിക്കുന്നതെല്ലാം നല്ലതിന് എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു .

also read :53ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി വിന്‍സി അലോഷ്യസ്

സാമൂഹ്യപരമായിട്ടുള്ള, അല്ലെങ്കിൽ രാഷ്ട്രീയ പരമായിട്ടുള്ള കാഴ്ചപ്പാടുകളിൽ നിന്ന് നോക്കുകയാണെങ്കിൽ വിവാദങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും അതിന്റെയെല്ലാം യാഥാർഥ്യം മനസിലാക്കി ആ സിനിമയെ കണ്ട പ്രേക്ഷക സമൂഹമാണ് നമുക്ക് ചുറ്റുമുള്ളത്.അത് കൊണ്ട് തന്നെ ഒട്ടനവധി അവാർഡുകൾ ന്നാ താൻ കേസ് കൊട് സിനിമയ്ക്ക് ലഭിക്കുമ്പോൾ അതിന്റെ സഹനിർമ്മാതാവ് എന്ന നിലയിലും മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച ആൾ എന്ന നിലയിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.മമ്മൂക്കയുടെ പേരിനൊപ്പം എന്ന് പറയാൻ തനിക്കൊരിക്കലും സാധിക്കില്ല , അദ്ദേഹത്തിന്റെ പേരിനോട് ചേർന്ന് തന്റെ ഒര് വന്നത് തന്നെ അവാർഡിന് തുല്യമാണെന്നും അദ്ദേഹം പ്രതികരിച്ചു . ആർക്ക് അവാർഡ് കിട്ടിയാലും സന്തോഷമാണ് . ഞങ്ങളിൽ ആർക്ക് അവാർഡ് കിട്ടിയാലും സ്വന്തം അവാർഡ് കിട്ടിയത് പോലെ കാണുന്ന സിനിമയെ സ്നേഹിക്കുന്ന അഭിനേതാക്കളാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞു .

also read:കൊവിഡിന് ശേഷം ഉലകം ചുറ്റാൻ മോദി ചെലവിട്ടത് 30 കോടി രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News