‘ഹാപ്പി ബർത്ഡേ ബേബി ജീസസ്’; കുടുംബത്തോടൊപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിച്ച് ചാക്കോച്ചൻ

കുടുംബത്തോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് നടൻ കുഞ്ചാക്കോ ബോബൻ. തന്റെ പ്രിയതമക്കും മകനും ഒപ്പം ആടിപ്പാടി ക്രിസ്മസ് ആഘോഷിക്കുന്ന താരത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ക്രിസ്മസ് പശ്ചാത്തലത്തിലുള്ള മനോഹരമായ വിഡിയോയിൽ മകൻ കേക്ക് മിക്സ് ചെയ്യുന്നതും താരത്തിനൊപ്പം ഡാൻസ് കളിക്കുന്നതും സാന്താക്ലോസും ഉൾപ്പടെ സുന്ദരമായ നിരവധികാഴ്ചകളും നിറഞ്ഞ്‌നിൽക്കുന്നു. ‘ഹാപ്പി ബർത് ഡേ ബേബി ജീസസ്’ എന്ന ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ അവസാനം ഫാമിലി എല്ലാവരും കൂടെ വിഷ് ചെയ്യുന്നതുമുണ്ട്.

ALSO READ: അയോഗ്യരുടെ നിയമനം; സിൻഡിക്കേറ്റ് അംഗം വിസിക്ക് കത്തയച്ചു

കൂടാതെ ഇൻസ്റ്റയിൽ പങ്കുവെച്ച ഫോട്ടോകളും വൈറലാണ്. “ഇത് ക്രിസ്മസിന്‍റെ നേരമാണ്. സന്തോഷവും, ആഹ്ലാദവും, സമാധാനവും, സ്നേഹവും എല്ലാവരിലേക്കും പകരുന്നു,” എന്നാണ് ഫോട്ടോ പങ്കുവെച്ച് താരം കുറിച്ചത്.

ALSO READ:നവകേരള സദസ്സിലെ ക്രമസമാധാനം: മികച്ച പ്രവർത്തനം കാഴ്ചവെച്ച കേരളാ പൊലീസിന് ‘ഗുഡ് സർവീസ് എൻട്രി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News