‘ഗർർർ’ ലെ സിംഹം ഗ്രാഫിക്സ് അല്ല; മാന്ത് കിട്ടിയെന്ന് കുഞ്ചോക്കോ ബോബൻ

ഗർർർ എന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒരു സിംഹവും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിലെ സിംഹം ​ഗ്രാഫിക്സ് ആണെന്ന് ആക്ഷേപത്തിനു മറുപടി നൽകിയിരിക്കുകയാണ് താരം. ഇതിനു പിന്നാലെയാണ് കുഞ്ചാക്കോ ബോബന്റെ മറുപടി.

ALSO READ: ‘മോദിയോട് ഗോ ബാക് പറയാൻ മനുഷ്യരെ ചിന്തിപ്പിച്ചതിന്’, ചരിത്രത്തിൽ ആദ്യമായി ഒരു യൂട്യൂബർക്ക് കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ

സിംഹത്തിന്റെ രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിന്റെ വിഡിയോയും നടൻ പങ്കുവെച്ചു. ‘സിംഹം ഗ്രാഫിക്സ് ആണത്രേ ഗ്രാഫിക്സ്. അതും മാന്ത് കിട്ടിയ എന്നോട്. ഗർർർ ജൂൺ 18 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നു.’ എന്നാണ് കുഞ്ചാക്കോ ബോബൻ വീഡിയോ പങ്കുവെച്ച് കുറിച്ചത്.

സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് ഒരാൾ ചാടുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൽ പറയുന്നത്. മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. മോജോ എന്ന വിദേശ സിംഹമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ജയ്‌ കെ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സംവിധായകന്‍ ജയ്‌ കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ . ഷാജി നടേശന്‍, തമിഴ് നടന്‍ ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

ALSO READ: ആലുവയിൽ ഓട്ടോ സ്റ്റാൻ്റിലെ ഡ്രൈവർമാർ സംഘം ചേർന്ന് മർദിച്ച ഊബർ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News