ഇസുവിന്റെ കിടിലന്‍ ‘ഡാന്‍സ് ഡേ’ സ്റ്റെപ്പ്; വീഡിയോ പങ്കുവച്ച് കുഞ്ചാക്കോ ബോബന്‍

നടന്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്. താരത്തിന്റെ പോസ്റ്റുകളില്‍ അധികവും കടന്നുവരുന്നത് മകന്‍ ഇസഹാക്കാണ്. ഇക്കഴിഞ്ഞ പതിനാറിനായിരുന്നു ഇസഹാക്കിന്റെ നാലാം പിറന്നാള്‍. ഇത് വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. കുഞ്ചാക്കോ ബോബന്‍ പങ്കുവച്ച പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ താരം പങ്കുവച്ച ഒരു വീഡിയോയാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്. ഇന്റര്‍നാഷണല്‍ നൃത്തദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയാണ് താരം പങ്കുവച്ചത്. അതില്‍ കുഞ്ചാക്കോ ബോബനൊന്നും ഗംഭീരമായി ചുവടുവയ്ക്കുന്ന ഇസഹാക്കിനെ കാണാം. ഇസഹാക്കിന്റെ പിറന്നാള്‍ ദിനത്തില്‍ പകര്‍ത്തിയ വീഡിയോ ഡാന്‍സ് ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവയ്ക്കുകയായിരുന്നു. ‘നീ ഞങ്ങളുടെ കൊച്ചു ചാക്കോച്ചന്‍ തന്നെ’യെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേര്‍ ഇസഹാക്കിനെ അഭിനന്ദിച്ച് രംഗത്തെത്തി.

2019 ഏപ്രില്‍ പതിനാറിനായിരുന്നു ഇസഹാക്കിന്റെ ജനനം. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു കുഞ്ചാക്കോ ബോബന്‍-പ്രിയ ദമ്പതികള്‍ക്ക് ഇസഹാക്ക് ജനിക്കുന്നത്. ഇസഹാക്കിന്റെ ഓരോ നിമിഷങ്ങളും കുഞ്ചാക്കോ ബോബനും പ്രിയയും ആഘോഷമാക്കാറുണ്ട്. ഇത് താരം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration