കുഞ്ചൻ നമ്പ്യാർ അവാർഡ് കെ.ജി.ശങ്കരപ്പിള്ളയ്ക്ക്

കുഞ്ചൻ നമ്പ്യാർ സ്‌മാരക സമിതി ഏർപ്പെടുത്തിയ സമഗ്ര സംഭാവനയ്ക്കുള്ള 2023ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് പ്രശസ്‌ത കവിയും എറണാകുളം മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലുമായ കെ.ജി.ശങ്കരപ്പിള്ളയ്ക്ക്.

25,001 (ഇരുപത്തി അയ്യായിരത്തി ഒന്ന്) രൂപയും പ്രശസ്‌ത ചിത്രകാരൻ ബി.ഡി. ദത്തൻ രൂപകല്‌പനചെയ്‌ത ശില്പ‌വും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡെന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരള സംസ്ഥാന സാക്ഷരതമിഷൻ ഡയറക്‌ടർ ശ്രീമതി എ.ജി.ഒലീന, കാലടി സംസ്‌കൃത സർവകലാശാല മുൻ അസോസിയേറ്റ് പ്രൊഫസർ ഡോ.തോമസ് താമരശ്ശേരി എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ.

കുഞ്ചൻനമ്പ്യാർ കാലാപ്രതിഭ പുരസ്‌കാരം പ്രശസ്‌ത സംഗീതജ്ഞയും കേരള സർവ്വകലാശാല (കാര്യവട്ടം കാമ്പസ്) സംസ്കൃ‌തവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ.ഉഷാ രാജാവാര്യർക്കും നോവൽപുരസ്ക്‌കാരം ‘മാ തുത്‌ധേ സലാം…’ എന്ന കൃതിയുടെ കർത്താവ് ഡോ.എം.എസ്.നൗഫലിനും സമ്മാനിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News