എട്ട് വയസ്സായ കുഞ്ഞിനെ റേപ്പ് ചെയ്യുന്ന ആ സിനിമയിലെ സീൻ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു, മാനസികമായി ബുദ്ധിമുട്ടായിരുന്നു: കുണ്ടറ ജോണി

വില്ലൻ വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വലിയ ഒരിടം നേടിയ നടനായിരുന്നു കുണ്ടറ ജോണി. അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ് മലയാള സിനിമാ ലോകത്തിന് തന്നെ വരുത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ജോണിയുടെ മുൻകാല വെളിപ്പെടുത്തലുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരിക്കൽ ഒരു സിനിമയിലെ റേപ്പ് സീൻ താൻ ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞിരുന്നെന്ന് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോണി പറഞ്ഞിരുന്നു. അതിന്റെ കാരണവും ജോണി അന്ന് വെളിപ്പെടുത്തിയിരുന്നു.

ALSO READ: ‘ലിയോ കണ്ടു, എൽ സി യു’, ആദ്യ ഹിന്‍റ് നൽകി ഉദയനിധി സ്റ്റാലിൻ: തെന്നിന്ത്യ ദളപതി വാഴും, തിയേറ്റർ കത്താൻ സാധ്യത?

ജോണി അന്ന് പറഞ്ഞത്

വിവാഹത്തിന് ശേഷം ഞാൻ റേപ്പ് സീനുകൾ ചെയ്തിട്ടില്ല. ഒരു സിനിമയിലെ റേപ്പ് സീൻ എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് ഞാൻ ഡയറക്ടറോട് തുറന്നു പറഞ്ഞിട്ടുണ്ട്. എട്ട് വയസായ ഒരു കുഞ്ഞിനെ റേപ്പ് ചെയ്യുന്ന സീനായിരുന്നു അത്. ആ പ്രായത്തിലുള്ള കുഞ്ഞിനെയൊക്കെ നമ്മള് എടുത്തോണ്ട് നടക്കുന്നതല്ലേ. അപ്പോൾ അത് ചെയ്യാൻ വലിയ ബുദ്ധിമുട്ടായിരുന്നു. മാസികമായിട്ട് വളരെ വിഷമമായി. അതുകൊണ്ട് എനിക്കത് കഴിയില്ല എന്ന് തന്നെ സംവിധായകനോട് ഞാൻ പറഞ്ഞു. ഒരു ബ്രൂട്ടൽ റേപ്പ് ആയി കാണിക്കാനാണ് സംവിധായകൻ അങ്ങനെ ചെയ്യാൻ പറഞ്ഞതെന്ന് അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News