കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ പ്രതിയായ മകൻ പിടിയില്‍. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍ കുമാറാണ് പിടിയിലായത്. നാലര മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്.
Read Also: നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡൻ്റ് അനുമതി നൽകി
ജമ്മു കാശ്മീരില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പടപ്പക്കര സ്വദേശിനി പുഷ്പലതയേയും മുത്തച്ഛന്‍ ആന്റണിയേയും ആയിരുന്നു പ്രതി വെട്ടിക്കൊലപ്പെടുത്തിയത്.
പുഷ്പലതയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയിരുന്നത്. ആദ്യഘട്ടത്തിൽ സ്വാഭാവിക മരണമാണെന്ന് തോന്നിപ്പിച്ചെങ്കിലും പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. അന്ന് പുഷ്പലതയുടെ പിതാവ് ആന്റണിയെ പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ഇദ്ദേഹവും മരിച്ചു. മകന്‍ ഉപദ്രവിക്കാറുണ്ടെന്ന് ഇരുവരും നേരത്തേ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകത്തിൻ്റെ തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പൊലീസ് അഖിലിനെ താക്കീത് ചെയ്തിരുന്നു. ഇയാള്‍ ലഹരിക്കടിമയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here