കുഞ്ഞുമുഹമ്മദിന് പത്തില്‍ കണക്കിന് 12 മാര്‍ക്ക്; ആ മാര്‍ക്ക് ലിസ്റ്റിന് ഒരു കഥപറയാനുണ്ട്!…

പത്താം ക്ലാസിലാണ് മക്കളെന്ന് പറഞ്ഞ് ടെന്‍ഷന്‍ അടിക്കുന്ന മാതാപിതാക്കള്‍ക്ക് ഇന്നും ഒരു കുറവുമില്ല. പത്താം ക്ലാസില്‍ ഫുള്‍ എപ്ലസ് നേടിയ കുട്ടികള്‍ക്ക് ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റുകളും കമന്റുകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ നിറയുമ്പോള്‍, 1980ലെ ഒരു എസ്എസ്എല്‍സി മാര്‍ക്ക് ലിസ്റ്റും അതിന്റെ ഉടമയും കണക്കിന് അദ്ദേഹം നേടിയ 12 മാര്‍ക്കുമൊക്കെ ചര്‍ച്ചയാവുകയാണ്. സ്‌കൂള്‍ ടോപ്പറായ ഒരാള്‍ പങ്കുവച്ച മാര്‍ക്ക്‌ലിസ്റ്റിന്റെ പോസ്റ്റിന് താഴെയാണ് ഒരിക്കല്‍ കണക്കിന് 12 മാര്‍ക്ക് മാത്രം നേടിയ തന്റെ മാര്‍ക്ക് ലിസ്റ്റ് കുഞ്ഞുമുഹമ്മദ് പങ്കുവച്ചത്.

ALSO READ:  സംസ്ഥാനത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും ; 20 ലക്ഷം പേര്‍ അണിനിരിക്കും: മന്ത്രി എം ബി രാജേഷ്

തോല്‍വി ഭയന്നും തോറ്റുപോയതിലെ നാണക്കേടും മൂലം ഇപ്പോഴും പല കുഞ്ഞുങ്ങളും ജീവനൊടുക്കുമ്പോള്‍, അവര്‍ കുഞ്ഞുമുഹമ്മദിന്റെ വിജയത്തിന്റെ കഥ കേള്‍ക്കണം. ഇന്ന് അബുദാബിയില്‍ ഓഡിറ്ററാണ് ഒരിക്കല്‍ കണക്കിന് തോറ്റുപോയ അദ്ദേഹം. നാലര പതിറ്റാണ്ട് മുമ്പുള്ള ഒരു എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ നിരാശനാകാനായിരുന്നു കുഞ്ഞുമുഹമ്മദിന്റെ വിധി. പക്ഷേ അതിനെ ഓര്‍ത്ത് കരയാനല്ല, മറിച്ച് പഠിച്ച് വിജയിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയാണ് കുഞ്ഞുമുഹമ്മദ്. നാലാം ക്ലാസ് വരെ പഠിച്ച ഉമ്മയുടെയും ഏഴാം ക്ലാസ് വരെ പഠിച്ച ഉപ്പയുടെയും ഏഴു മക്കളില്‍ രണ്ടാമന്‍. പരീക്ഷയില്‍ തോറ്റതോടെ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കാന്‍ പോയി. സെപ്തംബറില്‍ വീണ്ടും നടന്ന പരീക്ഷയില്‍ എസ്എസ്എല്‍സിയില്‍ വിജയിച്ചു. എന്നാല്‍ മികച്ച മാര്‍ക്കൊന്നും നേടാനാവാത്തിനാല്‍ കെഎസ്യുവില്‍ പ്രവര്‍ത്തിച്ചിരുന്ന ബന്ധുവിന്റെ സ്വാധീനത്തിലാണ് കുഞ്ഞുമുഹമ്മദ് പൊന്നാനി എംഇഎസ് കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. ആഗ്രഹത്തിനനുസരിച്ച് സെക്കന്റ് ഗ്രൂപ്പ് കിട്ടിയില്ല, ഫോര്‍ത്ത് ഗ്രൂപ്പില്‍ പ്രവേശനം ലഭിച്ചു മാസങ്ങള്‍ക്ക് ശേഷം മറ്റ് ഗ്രൂപ്പിലേക്ക് മാറാന്‍ അവസരം ലഭിച്ചെങ്കിലും പ്രിന്‍സിപ്പല്‍ താന്‍ ഇത് പഠിച്ചാല്‍ മതിയെന്ന് ഉപദേശിച്ചതിനാല്‍ അത് അനുസരിച്ചു. ഡിഗ്രിക്ക് 52 ശതമാനം മാര്‍ക്ക് ലഭിച്ചു.

ALSO READ:  ‘തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭീഷണിപ്പെടുത്തുന്നു’: മല്ലികാര്‍ജുന്‍ ഖാര്‍ഗെ

വര്‍ഷം 1986, ചെറിയ ജോലികള്‍ക്കൊപ്പം സിഎ പഠനം ആരംഭിച്ചു. അതിനിടയില്‍ വിവാഹം. വിദ്യാര്‍ത്ഥിനിയായ ഭാര്യയ്‌ക്കൊപ്പം പഠനം തുടര്‍ന്നു. മകന്‍ ജനിച്ചു. ആ സമയം സിഎ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. പിന്നീട് 1996ലാണ് ആ കടമ്പ കടക്കുന്നത്. തുടര്‍ന്ന് യുഎഇയിലെത്തി. ഒരു പതിറ്റാണ്ടോളം ദുബായില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത ശേഷം അബുദാബി സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയില്‍ ഓഡിറ്ററായി 17 വര്‍ഷം സേവനമനുഷ്ഠിച്ചു. നിലവില്‍ ഫ്രീലാന്‍സ് ഫിനാന്‍സ് കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

ALSO READ: കരീന കപൂറിന്റെ ‘ഗർഭകാല യാത്ര’കളുടെ പുസ്തകം വിവാദത്തിൽ; വിൽപ്പന നിരോധിക്കാൻ നീക്കം, താരത്തിന് കോടതിയുടെ നോട്ടീസ്

എല്ലാ പക്ഷികളും തുടക്കത്തില്‍ തൂവലുകളുമായി വരില്ല, പുഴുക്കളാണ് പിന്നീട് പൂമ്പാറ്റയായത്’ എന്ന കുറിപ്പും പങ്കുവച്ചാണ് അദ്ദേഹം തന്റെ മാര്‍ക്ക് ലിസ്റ്റ് പോസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News