വയനാട്: പുൽപ്പള്ളി അമരക്കുനിയിലെ കടുവയ്ക്ക് വേണ്ടി കുങ്കിയാനകൾ നാളെയിറങ്ങും. ഇന്നത്തെ തെരച്ചിൽ ഫലം കണ്ടില്ല. കടുവ പ്രദേശത്ത് തന്നെയുണ്ടെന്നാണ് നിലവിലെ നിഗമനം. മൂന്നാമത്തെ കൂടും സ്ഥലത്ത് സ്ഥാപിച്ചു.
വൻ സന്നാഹത്തോടെയായിരുന്നു ഇന്ന് അമരക്കുനിയിൽ കടുവക്കായുള്ള തിരച്ചിൽ നടത്തിയത്. ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടി സംഘം പ്രദേശം വിശദമായി പരിശോധിച്ചു. തെർമൽ ഡ്രോൺ നിരീക്ഷണവും നടത്തി. മൂന്നു ടീമുകൾ കടുവക്കായി പ്രദേശം അരിച്ചുപെറുക്കിയെങ്കിലും ഫലമുണ്ടായില്ല. വൈകീട്ടായിട്ടും ദൗത്യം ഫലം കാണാത്തതിനാല്‍ നാളത്തേക്ക് നീട്ടി.
Also Read: നെയ്യാറ്റിൻകര സമാധിക്കേസ്: മൊഴികളിലെ വൈരുദ്ധ്യം അടക്കം അടിമുടി ദൂരുഹത; കല്ലറ തുറക്കാൻ കാത്ത് പൊലീസ്
പ്രദേശത്ത് തന്നെ കടുവയുണ്ടെന്നതിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. ഇന്ന് കൂട്ടിൽ അകപ്പെടാനുള്ള സാധ്യതയുണ്ടെന്ന് വനം വകുപ്പ് പറയുന്നു. കടുവയെ നിരീക്ഷിക്കുന്നതിനായി മൂന്ന് ലൈവ് സ്ട്രീമിങ് ക്യാമറകൾ സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. 23 ക്യാമറ ട്രാപ്പുകൾ വേറെയുമുണ്ട്.
പ്രദേശത്തെ ഭൂപ്രകൃതി തിരച്ചിലിന് തടസ്സമാണ്. കുറ്റിക്കാടുകളും കാപ്പിത്തോട്ടങ്ങളും നിറഞ്ഞ സ്ഥലമാണിത്. മൂന്ന് കൂടുകളാണ് കടുവക്കായി ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here