കത്വ – ഉന്നാവൊ ഫണ്ട് തിരിമറി കേസ്; പികെ ഫിറോസിന് ക്ലീൻ ചിറ്റ് നൽകിയ കുന്ദമംഗലം ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

കത്വ – ഉന്നാവൊ ഫണ്ട് തിരിമറി കേസിൽ മതിയായ അന്വേഷണം നടത്താതെ പികെ ഫിറോസിന് ക്ലീൻ ചിറ്റ് നൽകിയ കുന്ദമംഗലം ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. അന്വേഷണത്തിൻ്റെ ഭാഗമായി തന്നെ ചോദ്യം ചെയ്തിട്ടില്ല എന്ന് പികെ ഫിറോസ് തന്നെ ഇന്ന് വ്യക്തമാക്കുകയും ചെയ്തു.

Also Read; ബിജെപിക്ക് വേണ്ടി അച്ചാരം വാങ്ങി സിപിഐഎമ്മിനെ കടന്നാക്രമിക്കുന്ന പ്രസ്താവനയാണ് ദേവഗൗഡയുടേത്; കെ അനിൽകുമാർ

കത്വ – ഉന്നാവൊ ഫണ്ട് തട്ടിപ്പ് കേസിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനും യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സികെ സുബൈറിനും ക്ലിൻ ചിറ്റ് നൽകിയ കുന്ദമംഗലം ഇൻസ്പെക്ടർ യൂസഫ് നടുത്തറമ്മേലിനെയാണ് സസ്പെൻറ് ചെയ്തത്. മതിയായ അന്വേഷണം നടത്താതെ കോടതിയിൽ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് നടപടി. കേസ് കെട്ടിച്ചമച്ചത് ആണെന്നായിരുന്നു പൊലിസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. ഇരുവർക്കുമെതിരെ തെളിവില്ല എന്ന പൊലിസ് റിപ്പോർട്ട് കുന്ദമംഗലം കോടതി തള്ളുകയും ചെയ്തു. ഈ സാഹചര്യത്തിൽ പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ പൊലിസ് ഉദ്യോഗസ്ഥന് വീഴ്ചപറ്റിയുന്ന കണ്ടത്തെലിനെ തുടർന്നാണ് കമ്മീഷണറുടെ നടപടി. കേസ് അന്വേഷണത്തിൻ്റെ ഭാഗമായി രണ്ടാം പ്രതിയായ പികെ ഫിറോസിനെ മൊഴി രേഖപ്പെടുത്താനൊ ചോദ്യം ചെയ്യലിനോ വിളിപ്പിച്ചിട്ടില്ല എന്ന് ഫിറോസ് തന്നെ തുറന്ന് പറയുകയും ചെയ്തിരുന്നു.

Also Read; നിർത്തിയിട്ട കാറുകളുടെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് നഗരമധ്യത്തിലെ മോഷണത്തിൽ ഒരാൾ കസ്റ്റഡിയിൽ

പരാതിക്കാരനായ യൂസഫ് പടനിലം സമർപ്പിച്ച സ്വകാര്യ അന്യായം കോടതി ഫയലിൽ സ്വീകരിക്കുകയും പ്രതികൾക്ക് ഫെബ്രവരി 9 ന് ഹാജരാവാൻ സമൻസ് അയക്കുകയും ചെയ്തിരുന്നു. കത്വ – ഉന്നാവൊ സംഭവത്തിൽ ഇരകൾക്ക് നൽകാനായി പിരിച്ച കോടികൾ വകമാറ്റി ചിലവഴിച്ചു എന്നതായിരുന്നു പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News