പറവൂരിലെ കുറുവ സംഘ ഭീതി: നിരീക്ഷണം ശക്തമാക്കി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി

KURUVA GANG

എറണാകുളത്തെ വടക്കന്‍ പറവൂരില്‍ കുറുവ സംഘത്തിന്‍റെ മോഷണ ശ്രമമെന്ന് സംശയിക്കുന്ന സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കൊച്ചി ഡിസിപി സുദർശൻ കെഎസ്. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും ബസ് സ്റ്റോപ്പുകളിലും റെയിവേ സ്റ്റേഷനുകളിലും അടക്കം പട്രോളിംഗ് വ്യാപിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതിനായി കൂടുതൽ പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

കൊടകര കേസിൽ അന്വേഷണം തുടങ്ങിയിട്ടേയുള്ളൂ. ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും സംസാരിക്കുന്നില്ല. കോടതിയുടെ നിർദേശപ്രകാരം തുടരന്വേഷണം ഉണ്ടാകും. താൻ അന്വേഷണത്തിന്‍റെ ഭാഗമാകാൻ പോകുന്നതേ ഉള്ളൂ. അതിനാൽ കൂടുതൽ പ്രതികരണത്തിന് ഇല്ലെന്നും ഡിസിപി വ്യക്തമാക്കി.

ALSO READ; എറണാകുളം പറവൂരിലെ കുറുവ സംഘ ഭീതി; അന്വേഷണത്തിനായി പ്രത്യേക സംഘം

കുറുവ സംഘത്തിനെ പറ്റി അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 10 അംഗ സംഘമാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ വടക്കേക്കര പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം മോഷണത്തിന് പിന്നിൽ കുറുവസംഘമാണെന്ന് എഫ്ഐആറിൽ പരാമർശമില്ല. ബുധനാഴ്ചയാണ് ആലപ്പുഴയ്ക്കു പിന്നാലെ എറണാകുളം ജില്ലയിലും കുറവ സംഘം മോഷണശ്രമം നടത്തിയതായി സംശയമുണ്ടാക്കിയ സംഭവം ഉണ്ടായത്.

NEWS SUMMERY: Kochi DCP said that there is no cause for concern in the suspected robbery attempt by a Kuruva gang in North Paravoor, Ernakulam.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News