വയനാട്ടില്‍ കാട്ടാന ആക്രമിച്ച കുറുവ ദ്വീപ് ജീവനക്കാരന്‍ മരിച്ചു

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുറുവ ദ്വീപ് പാക്കം സ്വദേശി പോളാണ് മരിച്ചത്. കുറുവ ദ്വീപിലെ വാച്ചറായിരുന്നു പോള്‍.

ALSO READ:“ബാബറി പള്ളിക്ക് ശേഷം മറ്റ് പള്ളികള്‍ തകര്‍ക്കുമെന്ന് കരുതിയില്ല”; വിവാദ പ്രസ്താവനയുമായി വി ഡി സതീശന്‍

ഇന്ന് രാവിലെയാണ് കാട്ടാന ആക്രമിച്ചത്. പോളിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പാക്കം മേഖലയില്‍ നിന്ന് കുറുവ ദ്വീപിലേക്കുള്ള എന്‍ട്രന്‍സില്‍ ഡ്യൂട്ടി ചെയ്യുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.

ALSO READ:വീടുകളില്‍ ആക്രി പെറുക്കാന്‍ വരുന്നവരെ സൂക്ഷിക്കുക! മുന്നറിയിപ്പുമായി കേരള പൊലീസ്

അതേസമയം കാട്ടാന ആക്രമണത്തില്‍ 17 ദിവത്തിനിടയില്‍ 3 പേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ വന്യമൃഗ ശല്ല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് എല്‍ഡിഎഫ് നാളെ വയനാട് ജില്ലയില്‍ ഹര്‍ത്താല്‍ ആചരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News