കുണ്ടന്നൂര്‍ പാലത്തിനടിയില്‍ കുട്ടവഞ്ചിക്കാര്‍ക്കൊപ്പം തമ്പടിച്ചു; കുറുവ സംഘാംഗങ്ങളെ സാഹസികമായി പൊക്കി പൊലീസ്

Kuruva Team

ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഭീതി പരത്തി കവര്‍ച്ച നടത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള കുറുവ സംഘത്തിലെ പ്രധാനിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുണ്ടന്നൂരില്‍ നിന്നും പൊലീസ് പിടികൂടിയ സന്തോഷ് ശെല്‍വം തന്നെയാണ് മണ്ണഞ്ചേരിയിലും പരിസരത്തും കവര്‍ച്ച നടത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കുണ്ടന്നൂര്‍ പാലത്തിനടിയില്‍ കുട്ടവഞ്ചിക്കാര്‍ തമ്പടിച്ചിരുന്നു. ഇവര്‍ക്കൊപ്പം കടന്നു കൂടിയിരിക്കുകയായിരുന്നു പ്രതികള്‍. അടവിടെനിന്നും കുറുവ സംഘത്തിലെ 2 പേരെ കുടി അറസ്റ്റ് ചെയ്തിരിക്കുകയാണ് പൊലീസ്.

Also Read ; എറണാകുളം പറവൂരിലെ കുറുവ സംഘ ഭീതി; അന്വേഷണത്തിനായി പ്രത്യേക സംഘം

സേലം മഹേഷ് എന്ന് അറിയപ്പെട്ടിരുന്ന ജയിംസ്, നെടുങ്കണ്ടം സ്വദേശി ശിവാനന്ദന്‍ എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരു പ്രതികള്‍ക്കുമെതിരെ 9 മോഷണക്കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട് സ്വദേശികളായ ഭാര്യമാര്‍ വഴിയാണ് ഇരുവര്‍ക്കും കുറുവ ബന്ധമുള്ളതെന്ന് പൊലീസ് അറിയിച്ചു.

മഹേഷ് പിന്നീടു മതം മാറിയാണു ജയിംസ് എന്ന പേര് സ്വീകരിച്ചത്. സന്തോഷിന് തമിഴ്നാട്ടില്‍ അടക്കം മുപ്പതോളം കേസുകള്‍ ഉണ്ട്. കവര്‍ച്ചാ കേസുകള്‍ അടക്കം നിരവധി കേസില്‍ ഇയാള്‍ പ്രതിയാണെന്നും ഡിവൈഎസ്പി പറഞ്ഞു.

ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ ആരെയെങ്കിലും കണ്ടാല്‍ അറിയിക്കണമെന്ന് പോലീസ് നല്‍കിയ ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് നാടോടികളായ ചിലരെ നാട്ടുകാര്‍ തടഞ്ഞുവെച്ച പൊലീസിനെ കൈമാറിയിരുന്നു. ഇതില്‍ രണ്ടുപേരെ മാനസിക അസ്വാസ്ഥ്യം ഉള്ളവരാണെന്ന് കണ്ട് പോലീസ് വിട്ടയക്കുകയും ചെയ്തു. കവര്‍ച്ച നടത്തിയവരെക്കുറിച്ച് വ്യക്തത ലഭിക്കാത്ത സാഹചര്യത്തില്‍ അലഞ്ഞു നടക്കുന്നവരെയും നാടോടി സംഘങ്ങളെയും പൊലീസും നാട്ടുകാരും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News