കുസാറ്റ് ഫെസ്റ്റ് അപകടം; മരിച്ചവരെ തിരിച്ചറിഞ്ഞു

കുസാറ്റ് ഫെസ്റ്റിനിടെ നടന്ന അപകത്തില്‍ മരിച്ച മൂന്നു പേരെ തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം സ്വദേശിയും രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ അതുല്‍ തമ്പി, നോര്‍ത്ത് പറവൂര്‍ സ്വദേശിയും ഇലക്ട്രോണിക്‌സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ ആന്‍ ഡ്രിഫ്റ്റ, താമരശ്ശേരി സ്വദേശിയും വിദ്യാര്‍ത്ഥിനിയുമായ സാറാ തോമസ്, ജിതേന്ദ്ര ദാമു എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ALSO READ:കുസാറ്റ് ടെക് ഫെസ്റ്റിനിടെ അപകടം; നവകേരള സദസ് ആഘോഷ പരിപാടികള്‍ ഒഴിവാക്കി

ഗുരുതരമായി പരിക്കേറ്റവരെ ആസ്റ്റര്‍ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ 46 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. 25 പേരെ കിന്‍ഡര്‍ ഹോസ്പിറ്റലിലും ഒരാളെ സണ്‍റൈസ് ആശുപത്രിയിലും എത്തിച്ചിട്ടുണ്ട്. ഇവര്‍ നിരീക്ഷണത്തിലാണ്. പരിക്കുകള്‍ ഗുരുതരമല്ല. മെഡിക്കല്‍ കോളേജില്‍ എല്ലാ സന്നാഹങ്ങളുമായി മെഡിക്കല്‍ ടീമിനെ സജ്ജീകരിച്ചിട്ടുണ്ട്.

ALSO READ: വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവം വേദനാജനകം, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കും; മന്ത്രി ആര്‍ ബിന്ദു

നാലു പേരുടെ നില ഗുരുതരമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News