“ആ ചെറ്യേ സ്പാനർ ഇങ്ങെടുത്തേ..”; കുതിരവട്ടം പപ്പുവിന്റെ ഓർമകൾക്ക് 24 വയസ്

എത്ര ആവർത്തി പറഞ്ഞാലും മടുക്കാത്ത ഡയലോഗുകളാണ് കുതിരവട്ടം പപ്പുവിനെ അടയാളപ്പെടുത്തുന്നത്. കോഴിക്കോടൻ സ്ലാങ്ങിലെ തനിമയാർന്ന സംഭാഷണങ്ങൾ കൊണ്ട് മൂന്നു പതിറ്റാണ്ട്, പപ്പു മലയാള സിനിമയുടെ നിറചിരിയായി. മൂടുപടത്തിൽ തുടങ്ങി നരസിംഹത്തിൽ അവസാനിച്ച ആ അഭിനയമുഹൂർത്തങ്ങൾക്ക് തിരശീല വീണിട്ട് 24 വർഷം.

Also Read: വനിതാ പ്രീമിയര്‍ ലീഗ്; യുപി വാരിയേഴ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം

ചിരിയുടെ പുതിയ തലങ്ങൾ, എത്ര കേട്ടാലും മലയാളി കുലുങ്ങി ചിരിക്കുന്ന മടുക്കാത്ത നർമ സംഭാഷണങ്ങൾ, മലയാളിയുടെ എക്കാലത്തേയും നിറചിരി, കുതിരവട്ടം പപ്പു. കോ‍ഴിക്കോട്ടെ നാടക വേദികളിൽ നിന്ന് മലയാള സിനിമയിലെ ഹാസ്യത്തിന്‍റെ അമരത്തേക്കുള്ള പദ്മദളാക്ഷൻ എന്ന പപ്പുവിന്‍റെ യാത്ര അത്ര എളുപ്പമായിരുന്നില്ല.

Also Read: വിവാഹവാഗ്‌ദാനം നല്‍കി 13 വർഷം പീഡനം; അടുത്ത ബന്ധുവിന്റെ പരാതിയിൽ നടൻ അറസ്റ്റിൽ

1963ൽ മൂടുപടം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയെങ്കിലും ഭാർഗവി നിലയത്തിലെ വേഷമാണ് ശ്രദ്ധേയനാക്കിയത്. പിന്നീട് മലയാളത്തിലെ ഒരു കാലഘട്ടത്തിലെ ഹാസ്യത്തിന്‍റെ പേരായി മാറി പപ്പു. ആയിരത്തിലധികം സിനിമകളിൽ പപ്പു വേഷമിട്ടു. ഓരോ കഥാപാത്രത്തിലും അയാൾ സ്വയം പരിഷ്കരിച്ചു. ഷാജി കൈലാസ് ചിത്രം നരസിംഹമായിരുന്നു അവസാന ചിത്രം. കാലാനുസൃതമായി സിനിമയുടെ ഭാവുകത്വം മാറിയിട്ടും മാറ്റമില്ലാത്ത മലയാളിയുടെ നിറചിരിയാണ് പപ്പു ഇന്നും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News