മുപ്പതോളം മോഷണക്കേസുകളിലെ പ്രതി കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍

മുപ്പതോളം മോഷണക്കേസുകളിലെ പ്രതി കുറ്റിപ്പുറം പൊലിസിന്റെ പിടിയില്‍. താനൂര്‍ ഒഴൂര്‍ ഷാജഹാനെന്ന കുഞ്ഞുട്ടിയാണ് അറസ്റ്റിലായത്.]

Also Read: കൊല്ലത്ത് കാട്ടുപൂച്ച ആക്രമണ ഭീതിയില്‍ നാട്ടുകാര്‍

പ്രതിയ്ക്കെതിരേ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലയില്‍ കേസുകളുണ്ട്. മോഷണമാണ് കേസുകളിലേറെയും. കഴിഞ്ഞദിവസം കുറ്റിപ്പുറം രാങ്ങാട്ടൂരില്‍ ആളുകളുള്ള വീട്ടില്‍ ഗ്രില്ല് തകര്‍ത്ത് മോഷണം നടത്തിയിരുന്നു. ഉറങ്ങിക്കിടന്ന കുട്ടികളുടെയും സ്ത്രീകളുടെയും ശരീരത്തില്‍ ആഭരങ്ങള്‍ കവര്‍ന്നു. ഈ കേസിലാണ് അറസ്റ്റ്.

മുഖം മൂടി ധരിച്ചാണ് മോഷണത്തിനെത്തിയിരുന്നത്. തിരൂര്‍ ഡിവൈഎസ്പി കെ എം ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News