ശബരിമലയിൽ തീർഥാടക്കാർക്ക് ആശ്വാസമായി “കുട്ടി ഗേറ്റ്”

Sabarimal smallgate

ശബരിമലയിലെത്തുന്ന കുട്ടികളുടെ സുഗമദർശനം ഉറപ്പാക്കുന്നതിന് ദേവസ്വം ബേർഡ് കഴിഞ്ഞവർഷം ആരംഭിച്ച പ്രത്യേക ഗേറ്റ് സംവിധാനം തീർത്ഥാടകർക്ക് ആശ്വസമാവുകയാണ്. കൊച്ചയ്യപ്പന്മാർക്കും കൊച്ചുമാളികപ്പുറങ്ങൾക്കും പതിനെട്ടാം പടി കയറി മുകളിലെത്തിയശേഷം ഫ്‌ളൈഓവർ ഒഴിവാക്കി ശ്രീകോവിലിന്റെ ഭാഗത്തായി സജ്ജീകരിച്ച കവാടത്തിലൂടെ ഭഗവാന്റെ മുന്നിലേക്ക് നേരിട്ട് എത്താം.

ദർശനത്തിനായുള്ള ആദ്യ നിരയിലാണ് ഇവർക്ക് സ്ഥാനം ലഭിക്കുക. കുട്ടികളെയും അവർക്കൊപ്പമുള്ള ഒരു രക്ഷാകർത്താവിനെയുമാണ് ഇതുവഴി കടത്തിവിടുന്നത്. വയോജനങ്ങളും ഭിന്നശേഷിക്കാരും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്.

Also Read: അന്താരാഷ്ട്ര വ്യാപാരമേളയിൽ കേരളത്തിന് വെള്ളിത്തിളക്കം

പമ്പയിൽ നിന്ന് മലകയറിയശേഷം കുട്ടികളെയുംകൊണ്ട് ഒത്തിരിനേരം ക്യു നിൽക്കേണ്ട സാഹചര്യമാണ് ഒഴിവാകുന്നത്. ഈ സൗകര്യം തീർത്ഥാടകർ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻറ് പി എസ് പ്രശാന്ത് പറഞ്ഞു.

Also Read: ശ്രുതിക്ക് സർക്കാർ ജോലി; റവന്യു വകുപ്പിൽ ക്ലർക്കായി നിയമിച്ച് ഉത്തരവിറക്കി സർക്കാർ

ശബരിമലയിൽ തിരക്ക് തുടരുകയാണ്. ഇന്ന് ഏഴ് മണിവരെ 74000 തീർത്ഥാടകരാണ് ദർശനം നടത്തിയത്. ഇതിൽ 13,000 പേർ സ്പോട്ട് ബുക്കിങ് മുഖേനയാണ് ശബരിമലയിൽ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News