‘എല്ലാവരും നല്ലവരെ പോലെ ഇരിക്കും.പിന്നെ ചതിക്കും ചേച്ചി…’: നടി കനകയെ കണ്ട് കുട്ടി പദ്മിനി

മോഹന്‍ലാല്‍, മുകേഷ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കൊപ്പവും തമിഴ് ചലച്ചിത്ര ലോകത്തും സജീവമായിരുന്ന നടിയാണ് കനക. എന്നാല്‍ 2000ല്‍ റിലീസ് ചെയ്ത ഈ മഴ തേന്‍മഴ എന്ന മലയാളചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി സിനിമാമേഖലയില്‍ നിന്നും അകന്നു ജീവിക്കുന്ന കനകയെ ചുറ്റിപ്പറ്റി അനവധി വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

kanaka-actress-movies

also read: സെന്തില്‍ ബാലാജിയുടെ ഹര്‍ജി സുപ്രീം കോടതി തള്ളി

ഇപ്പോഴിതാ നടി കനകയെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടിയും നടികര്‍ സംഘം എക്‌സിക്യൂട്ടിവ് മെംബറുമായ കുട്ടി പദ്മിനി. കനകയുടെ ഏറ്റവും പുതിയ ചിത്രങ്ങളും പദ്മിനി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ”വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ പ്രിയപ്പെട്ട ദേവിക മാമിന്റെ മകള്‍, എന്റെ പ്രിയപ്പെട്ട സഹോദരി കനകയുമായി വീണ്ടും ഒന്നിച്ചു. സന്തോഷം അളവറ്റതാണ്, ഞങ്ങള്‍ ഒരുമിച്ച് കുറച്ച് സമയം ചെലവഴിച്ചു.” ഇങ്ങനെ കുറിച്ചുകൊണ്ടാണ് കനകയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ കുട്ടി പദ്മിനി പങ്കുവച്ചത്.

‘കനകയെ അന്വേഷിച്ചു പോയി. ആ സ്ഥലത്തു പോയി ഒരുപാട് അന്വേഷിച്ചാണ് കണ്ടു പിടിച്ചത്. ദേവിക എന്ന് പുറത്ത് എഴുതി വച്ചിരുന്നത് കൊണ്ട് എളുപ്പമായി. വീടിന്റെ പുറത്തും അകത്തും പൂട്ടിയിരുന്നു. പക്ഷേ അകത്ത് ലൈറ്റ് ഉണ്ടായിരുന്നു. അടുത്തുള്ള ആളുകളോട് ഒക്കെ ചോദിക്കുമ്പോള്‍ എല്ലാവര്‍ക്കും പറയാനുള്ളത് അവര്‍ എപ്പോ വരുമെന്നോ എപ്പോ പോകുമെന്നോ ഞങ്ങള്‍ക്ക് ആര്‍ക്കും അറിയില്ല എന്നാണ്.പെട്ടെന്നാണ് ഒരു ഓട്ടോയില്‍ കനക വന്നത്. പിന്നെ ഞങ്ങള്‍ കുറച്ചു നേരം അവളുടെ അമ്മയെക്കുറിച്ചൊക്കെ സംസാരിച്ചു. ചിരിച്ച് സന്തോഷിച്ചു അതൊക്കെ കേട്ടിട്ട്. ഞാന്‍ അവളോട് പറഞ്ഞു നീ ഈ പഴയ വീടൊക്കെ വിട്ടിട്ട്, ഒരു ഫ്‌ളാറ്റ് വാങ്ങി അങ്ങോട്ട് താമസം മാറണം എന്ന്. രാജകുമാരിയെ പോലെ നീ ജീവിക്കണം, എന്തിനാണ് ഇങ്ങനെ ജീവിക്കുന്നത് എന്ന് ഞാന്‍ ദേഷ്യപ്പെട്ട് ചോദിച്ചു. ഇല്ല ചേച്ചി, ഞാന്‍ അച്ഛനുമായിട്ട് സ്വത്തിന്റെ പേരില്‍ ഉണ്ടായിരുന്ന കേസും വഴക്കും ഒക്കെ തീര്‍ന്നു. ഇപ്പോള്‍ കോംപ്രമൈസ് ആയിട്ടുണ്ട്. അത് കേട്ടപ്പോള്‍ തന്നെ സന്തോഷമായി.കനക നന്നായിട്ട് ഡാന്‍സ് ചെയ്യുന്ന ആളാണ്. നിനക്ക് ഡാന്‍സ് ക്ലാസിനു പൊക്കൂടെ എന്ന് ചോദിച്ചപ്പോള്‍ അയ്യോ ചേച്ചി ഞാന്‍ എങ്ങനെ പോകാനാണ്, അതും ഈ അവസ്ഥയില്‍ എന്നൊക്കെ പറഞ്ഞു. മൊത്തത്തില്‍ എന്തായാലും ആള്‍ സന്തോഷമായി ഇരിക്കുകയാണ്.അവളെ ഒരുപാടുപേര്‍ പറ്റിച്ചിട്ടുണ്ട്. അതുകൊണ്ട് അവള്‍ എല്ലാവരോടും സംസാരിക്കാനും അടുക്കാനും ഒക്കെ പേടിക്കുന്നുണ്ട്. എന്നോട് അവള്‍ പറഞ്ഞത് എനിക്ക് ആരെയും വിശ്വസിക്കാന്‍ പറ്റില്ല ചേച്ചി, എല്ലാവരും നല്ലവരെ പോലെ ഇരിക്കും എന്നിട്ട് അവസാനം എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി എന്നെ ചതിക്കും.’കുട്ടി പദ്മിനി പറയുന്നു.

kanaka-actress

also read: മധ്യപ്രദേശില്‍ നാലാം ക്ലാസുകാരനെ സഹപാഠികള്‍ കോമ്പസ് ഉപയോഗിച്ച് കുത്തി; പരിക്കേൽപ്പിച്ചത് 108 തവണ

അതേസമയം കനകയ്ക്ക് കാന്‍സര്‍ ആയിരുന്നുവെന്നും നടി മരിച്ചെന്നുമായിരുന്നു വിവാദങ്ങളില്‍ ചിലത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്ത് തര്‍ക്കവും വിവാദമായിരുന്നു. അച്ഛന്‍ തന്നെ മനോരോഗിയായി ചിത്രീകരിക്കുന്നുവെന്നും സ്വത്തും സമ്പാദ്യവും എല്ലാം അച്ഛന്‍ തട്ടിയെടുത്തുവെന്നും കനക തുറന്നടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News