‘ബാലതാരമായിരുന്നപ്പോള്‍ ലൈംഗികോപദ്രവം നേരിടേണ്ടി വന്നു, പ്രശ്നമുയര്‍ത്തിയപ്പോള്‍ സിനിമാ മേഖലയില്‍ നിന്നും പുറത്താക്കി’: കുട്ടി പത്മിനി

Kutty Padmini

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ, തമിഴിലെ ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയും സീരിയില്‍ നിര്‍മാതാവുമായ കുട്ടി പത്മിനി.

ബാലതാരമായിരിക്കുമ്പോള്‍ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തന്റെ അമ്മ പ്രശ്നമുയര്‍ത്തിയപ്പോള്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പുറത്താക്കിയെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പത്മിനി കൂട്ടിച്ചേര്‍ത്തു.

Also Read : നടന്‍ ജയസൂര്യക്കെതിരെ വീണ്ടും കേസ്; തിരുവനന്തപുരം സ്വദേശിനി പരാതി നല്‍കി

ലൈംഗികോപദ്രവം കാരണം നിരവധി സ്ത്രീകള്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. എന്നാല്‍ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ലൈംഗികോപദ്രവത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്വാമിനാഥന്‍ പറഞ്ഞു.

കുട്ടി പത്മിനിയുടെ വാക്കുകള്‍:

‘ലൈംഗികാരോപണത്തിന് പിന്നാലെ ഗായിക ചിന്മയിക്കും നടന്‍ ശ്രീ റെഡ്ഢിക്കുമെതിരെ തമിഴ് മേഖലയിലെ നിരോധനത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ട്. പരാതി നല്‍കിയാല്‍ മേഖലയില്‍ നിന്ന് നിരോധനം നേരിടും.

ഡോക്ടര്‍, ഐടി തുടങ്ങി മറ്റ് ജോലി പോലെ തന്നെയാണ് ഈ ജോലിയും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്? ഇത് വലിയ തെറ്റാണ്. ടിവി സീരിയലുകളിലെ വനിതകളോട് സംവിധായകരും ടെക്നീഷ്യന്‍മാരും ലൈംഗികാവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നു. ലൈംഗികോപദ്രവങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പല സത്രീകളും പരാതി നല്‍കുന്നില്ല. ചില സ്ത്രീകള്‍ ഇത് സഹിക്കുന്നു.

തമിഴ് സിനിമയിലെ ലൈംഗികോപദ്രവ ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതികള്‍ ഉണ്ടാകുന്നില്ലെന്നും പത്മിനി കൂട്ടിച്ചേര്‍ത്തു. ഏതോ ഒരു നടന്‍ തെളിവെവിടെയെന്ന് ചോദിച്ചുവെന്ന് താന്‍ വായിച്ചു. എങ്ങനെയാണ് ഇവയ്ക്ക് തെളിവ് നല്‍കുക? സിബിഐ ചെയ്യുന്നത് പോലെയുള്ള നുണപരിശോധനകള്‍ നടത്താം,’ അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News