കുവൈറ്റിൽ ബയോമെട്രിക് നടപടികൾ പൂർത്തീകരിക്കാൻ അനുവദിച്ച സമയം ഡിസംബർ 31 നു അവസാനിക്കുകയാണ്. ഏകദേശം, ഒരു വർഷത്തോളം സമയമാണ് അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനു വേണ്ടി അനുവദിച്ചിരുന്നത്. ഡിസംബർ 31 നു ശേഷവും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കാത്ത പ്രവാസികളുടെ മുഴുവൻ സർക്കാർ ഇടപാടുകളും ബാങ്ക് ട്രാന്സക്ഷനും മരവിപ്പിക്കുമെന്നു അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരിച്ചറിയൽ കാർഡായ സിവിൽ ഐഡിയും മരവിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. കഴിഞ്ഞ മാസം അധികൃതർ പുറത്തുവിട്ട കണക്കുകൾ പ്രകാരം 90 ശതമാനത്തിലധികം വരുന്ന പ്രവാസികളും രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
ALSO READ; നമ്പർ പ്ലേറ്റ് ലേലത്തിൽ കോടികൾ സമാഹരിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി
സ്വദേശികളിൽ 98% പേരും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. ബയോമെട്രിക്‌സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും ഡിസംബർ അവസാനത്തോടെ നിർത്തിവയ്ക്കുമെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ സേവനം ലഭ്യമായിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here