കുവൈറ്റ്: ബയോമെട്രിക് രജിസ്‌ട്രേഷൻ അവസാനഘട്ടത്തിലേക്ക്; 87% പ്രവാസികൾ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ

kuwait

കുവൈറ്റിൽ ബയോമെട്രിക് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കാനുള്ള പ്രക്രിയ അവസാനഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോൾ, ഇത് വരെയായി 87% പ്രവാസികൾ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ക്രിമിനൽ എവിഡൻസ്,പേഴ്‌സണൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഓട്ടോമേറ്റഡ് സെർച്ച് ഡിപ്പാർട്ട്‌മെന്‍റ് ഡയറക്ടർ ബ്രിഗേഡിയർ നായിഫ് അൽ-മുതൈരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വദേശികളിൽ 98% പേരും ബയോമെട്രിക് നടപടികൾ പൂർത്തിയാക്കിയതായും, 20,000 സ്വദേശികൾ രജിസ്ട്രേഷൻ പൂർത്തിയാക്കാൻ ബാക്കിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിസംബർ 31 വരെയാണ് പ്രവാസികൾക്ക് ബയോമെട്രിക് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. സ്വദേശികൾക്ക് അനുവദിച്ചിരുന്ന സമയം ഈ വർഷം സെപ്റ്റംബറിൽ കഴിഞ്ഞിരുന്നു.

ALSO READ; യുഎഇ സ്വദേശിവൽക്കരണ നിയമം; നിശ്ചിത സമയത്തിനകം സ്വദേശികളെ നിയമിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് സർക്കാർ

ബയോമെട്രിക്‌സ് രജിസ്‌ട്രേഷൻ പൂർത്തിയാക്കാത്ത പ്രവാസികളുടെ എല്ലാ സർക്കാർ ഇടപാടുകളും ഡിസംബർ അവസാനത്തോടെ നിർത്തിവയ്ക്കുമെന്ന് അധികൃതർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവിൽ ക്രിമിനൽ എവിഡൻസ് ജനറൽ ഡിപ്പാർട്ട്മെന്റ് കേന്ദ്രങ്ങളിൽ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ബയോമെട്രിക് രജിസ്‌ട്രേഷൻ സേവനം ലഭ്യമായിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News