കുവൈറ്റിലെ വിദേശികളുടെ പുതിയ താമസ നിയമ കരട് രേഖയ്ക്ക് മന്ത്രിസഭ അംഗീകാരം

കുവൈത്തില്‍ വിദേശികളുടെ പുതിയ താമസ നിയമത്തിന്റെ കരട് രേഖക്ക് മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. ആക്ടിങ് പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് അല്‍ സബയുടെ അദ്ധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്.

ALSO READ: ‘ആ പരിപാടിക്ക് അതിഥിയായി വന്ന സരിൻ ആയിരുന്നു അമ്മുവിൻറെ പഴയ ആത്മവിശ്വാസം തിരികെ കൊണ്ടുവന്നത്’

മനുഷ്യ കടത്ത് നിരോധിക്കല്‍, പ്രവാസികളെ നാടുകടത്തുന്നതിനും പുറത്താക്കുന്നതിനുമുള്ള വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ സ്ഥാപിക്കുക, വിദേശികളുടെ താമസ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷകള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് പുതിയ നിയമത്തിലെ പ്രധാനപ്പെട്ട വ്യവസ്ഥകള്‍ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. കുവൈറ്റ് ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News