പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചു; കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു

പാർലമെന്റ് തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ കുവൈറ്റ് മന്ത്രിസഭ രാജിവെച്ചു.തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ ഭരണഘടന നടപടികളുടെ ഭാഗമായിട്ടാണ് രാജി.ജനുവരി നാലിനാണ് ശൈഖ് ഡോ. മുഹമ്മദ് സബാഹ് സലിം അസ്സബാഹിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റത്.

ALSO READ: തെലുങ്കിലും പിന്നിലല്ല മഞ്ഞുമ്മൽ ബോയ്സ്; ആദ്യ ദിനം നേടിയ കളക്ഷൻ

കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അഹമ്മദ് ജാബിർ അസ്സബാഹിന് പ്രധാനമന്ത്രി ഡോ. മുഹമ്മദ് സബാഹ് സാലിം അസ്സബാഹ് രാജിക്കത്ത് കൈമാറി .കുവൈറ്റ് ഭരണഘടനയുടെ 57-ാം അനുച്ഛേദം അനുസരിച്ചാണ് മന്ത്രിസഭയുടെ രാജി. പുതിയ ഗവൺമെൻറ് അധികാരമേൽക്കുന്നത് വരെ മന്ത്രിസഭ തുടരും.

ബുധനാഴ്ച 18ാം ദേശീയ അസംബ്ലിയുടെ ആദ്യ സമ്മേളനം ചേരുന്നതിന് മുമ്പ് തന്നെ പുതിയ ഗവൺമെൻറ് രൂപികരിക്കും എന്നാണ് വിവരം.

ALSO READ: ഏപ്രിൽ മാസത്തിൽ കാർ വാങ്ങിക്കാം; വമ്പൻ ഡിസ്‌കൗണ്ടുകൾ നൽകി ഹ്യുണ്ടായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News